ആദ്യകേരള സന്ദര്‍ശനത്തിനൊരുങ്ങി രാഷ്ട്രപതി റാംനാഥ് കോവിന്ദ് . കൊല്ലത്ത് മാതാ അമൃതാനന്ദമയിയുടെ 64-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതിയെത്തുന്നത്. അടുത്തമാസം എട്ടിന് അദ്ദേഹം കൊല്ലത്ത് എത്തും. രാഷ്ട്രപതിയുടെ ആദ്യ സന്ദര്‍ശനത്തിന് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കുന്നത്.