News Beyond Headlines

27 Wednesday
November

തെരുവ് നായ പ്രശ്നം : വിപുലമായ റിപ്പോർട്ട് തയാറാക്കാൻ ജസ്റ്റിസ് എസ്. സിരിജഗൻ സമിതി

തെരുവ് നായ പ്രശ്നപരിഹാരത്തിന് വിപുലമായ റിപ്പോർട്ട് തയാറാക്കാൻ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗൻ സമിതി. നാല് ദിവസത്തിനകം നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ കൂടി ഉൾപ്പെട്ട ഉന്നതതല സമിതി യോഗം ചേരും. നിലവിലെ സാഹചര്യവും, സർക്കാർ – തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളും പരിശോധിക്കും. ഉന്നത യോഗത്തിലെ തീരുമാനങ്ങൾ അടക്കം സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഈ മാസം 28ന് മുൻപ് സിരിജഗൻ സമിതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. 28ന് തെരുവ് നായ കേസ് പരിഗണിക്കുമ്പോൾ സിരിജഗൻ സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഇടക്കാല ഉത്തരവിടാമെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽ തന്നെ വിഷയത്തിന്റെ ഗൗരവം പ്രതിഫലിക്കുന്ന തൽസ്ഥിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് സിരിജഗൻ സമിതിയുടെ ശ്രമം. നാല് ദിവസത്തിനകം ജസ്റ്റിസ് എസ്. സിരിജഗൻ, നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി യോഗം ചേരും. സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ കണക്ക്, അക്രമകാരികളായ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുടെ എണ്ണം, പേവിഷ വാക്‌സിൻ ഉപയോഗം, നായ്ക്കൾക്കുള്ള ഷെൽട്ടർ ഹോമുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ ക്രോഡീകരിക്കും. എബിസി പ്രോഗ്രാം അഥവാ തെരുവ് നായകളുടെ ജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ – തദ്ദേശ സ്ഥാപനങ്ങൾ വരുത്തുന്ന വീഴ്ചകളും യോഗത്തിൽ ചർച്ചയാകും. അടിയന്തര പരിഹാര നിർദേശങ്ങളും സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ടിലുണ്ടാകും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....