ന്യൂഡല്‍ഹി: 200 കോടിയുടെ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെ കണാന്‍ തീഹാര്‍ ജയിലില്‍ നാല് നടിമാര്‍ എത്തിയിരുന്നതായി കുറ്റപത്രം. ഇവര്‍ സുകേഷില്‍ നിന്ന് വിലപിടിപ്പുള്ള ബാഗ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും പണവും പലപ്പോഴായി കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സുകേഷിന്റെ കൂട്ടാളിയായ പിങ്കി ഇറാനി വഴിയാണ് നടിമാരെ പരിചയപ്പെട്ടത്. തന്നെ സുകേഷിന് പരിചയപ്പെടുത്തിയത് പിങ്കിയാണെന്ന് നടിമാരിലൊരാളായ ആരുഷ പട്ടീല്‍ വെളിപ്പെടുത്തി. എന്നാല്‍ തീഹാര്‍ ജയിലില്‍ പോയി ഒരിക്കലും അയാളെ കണ്ടിട്ടില്ലെന്നും നടി പറയുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു നിര്‍മാതാവെന്നും പേര് ശേഖര്‍ എന്നാണെന്നുമാണ് തന്നെ സുകേഷിന് പരിചയപ്പെടുത്തുമ്പോള്‍ പിങ്കി ഇറാനി പറഞ്ഞതെന്നാണ് ബിഗ് ബബോസ് ഫെയ്ം നികിത താമ്പോലി പറയുന്നത്. ഇവര്‍ രണ്ട് തവണ തീഹാര്‍ ജയിലില്‍ എത്തി സുകേഷിനെ കാണുകയും ചെയ്തിട്ടുണ്ട്. 2018 ഏപ്രിലില്‍ പിങ്കി സുകേഷില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇതില്‍ നിന്ന് 1.5 ലക്ഷം രൂപ നികിതയ്ക്ക് നല്‍കിയെന്നും ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 2018ലാണ് പിങ്കിയെ പരിചയപ്പെടുന്നത്, ഏഞ്ചല്‍ എന്നാണ് പിങ്കി സ്വയം പരിചയപ്പെടുത്തിയിരുന്നത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണെന്നും സുഹൃത്തായ ശേഖറിന് സിനിമയില്‍ നികിതയെ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പിങ്കി തന്നെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തുവെന്നും നടി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തിയ തങ്ങളെ ഒരു ബി.എംഡബ്ല്യു കാറില്‍ ജയിലിന് സമീപത്തേക്കും പിന്നീട് ഒരു ഇന്നോവയില്‍ അകത്തേക്കും കൊണ്ട് പോയെന്നും ഒരു ഐഡി കാര്‍ഡ് പോലും ആവശ്യപ്പെടാതെ സുകേഷിന് അടുത്ത് എത്തിച്ചുവെന്നും ഇ.ഡി നടത്തിയ ചോദ്യം ചെയ്യലില്‍ നികിത സമ്മതിച്ചു. ഇവര്‍ക്ക് വിലപിടിപ്പുള്ള ബാഗുകളും രണ്ട് ലക്ഷം രൂപ പണമായും നല്‍കിയെന്നും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. മറ്റൊരു നടിയായ ചാഹത്ത് ഖന്നയെ സുകേഷിന് അടുത്ത് എത്തിച്ചതും പിങ്കി ഇറാനിയാണ്. ഇവര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുകയും ഒരു തവണ ജയിലില്‍ എത്തി സുകേഷിനെ നേരില്‍ കാണുകയും ചെയ്തിരുന്നു. സോഫിയ സിങ് എന്ന മറ്റൊരു നടിയും സുകേഷിനെ കാണാന്‍ ജയിലില്‍ എത്തി. ഇവരേയും പിങ്കി ഇറാനിയാണ് സുകേഷിന് പരിചയപ്പെടുത്തിയത്. സിനിമാ നിര്‍മാതാവെന്ന പേരിലാണ് നടിമാരെയെല്ലാം സുകേഷിനെ പരിചയപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....