ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യ ഗര്‍ഭിണിയാണെന്നവിവരം തനിക്ക് അറിയില്ലായിരുന്നെന്നു ഭര്‍ത്താവ് പോലീസിനു മൊഴിനല്‍കി. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭര്‍ത്താവ് മൊഴിനല്‍കി. കഴിഞ്ഞദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നവിവരം ഏഴാംമാസമാണ് അറിഞ്ഞതെന്നാണ് ഇവരുടെ മൊഴി. പ്രസവത്തോടെ കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചത്. എന്നാല്‍, ഇത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. യുവതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജുചെയ്തു. കുട്ടിയെ ഉപേക്ഷിച്ചതു സ്വന്തം തീരുമാനപ്രകാരമാണോ അതോ ആരുടെയെങ്കിലും പ്രേരണയാലോ സഹായത്താലോ ആണോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ ഉപേക്ഷിച്ച കുറ്റിക്കാടും പരിസരവും യുവതിയുടെ വീടിന്റെപരിസരവും പോലീസ് ബുധനാഴ്ച പരിശോധിച്ചു. ആലപ്പുഴ നോര്‍ത്ത് എസ്.ഐ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുഞ്ഞ് ഇപ്പോഴും ആലപ്പുഴയിലെ വനിത-ശിശു ആശുപത്രിയിലാണ്. സുഖമാകുന്നതോടെ ശിശുക്ഷേമസമിതിക്കു കൈമാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....