കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു. എല്ലാ അടിയന്തര കോളുകൾക്കും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന സെൻട്രൽ കംപ്യൂട്ടർ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതല നോഡൽ ഓഫീസർമാരെയും രണ്ടാം ലെവൽ ഓഫീസർമാരെയും തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയ പ്രകാരം 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും. അമേരിക്കയിൽ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പർ ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിൽ 112 ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആംബുലൻസിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയാണ്. ഇവ പ്രത്യേകം ഓർക്കുന്നതിനു പകരം 112 എന്ന ഒറ്റ എമർജൻസി നമ്പറിൽ വിളിച്ചാൽ എല്ലാ സേവനങ്ങളും ലഭിക്കുമെന്നാണ് കത്തിൽ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....