സിഡ്‌നി അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ചിത്രം കറൻസിയിൽനിന്ന് മാറ്റാൻ തീരുമാനിച്ച് ഓസ്‌ട്രേലിയ. അഞ്ചു ഡോളറിന്റെ നോട്ടിലുള്ള ചിത്രത്തിനു പകരം നിലവിലെ രാജാവ് ചാൾസ് മൂന്നാമന്റെ ചിത്രം വയ്‌ക്കേണ്ടതില്ലെന്നും തീരുമാനം. രാജ്യത്തിന്റെ സ്വന്തം നേതാക്കളുടെ ചിത്രമാകും ഇനിമുതൽ കറൻസിയിൽ അച്ചടിക്കുക. ഇതിനായുള്ള ചർച്ച തുടങ്ങി. ഓസ്‌ട്രേലിയയിൽ നിയമപ്രകാരം നാണയങ്ങളിൽ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിർബന്ധമാണ്. എന്നാൽ, അഞ്ചു ഡോളർ നോട്ടുകളിൽ എലിസബത്തിന്റെ ചിത്രം ആലേഖനം ചെയ്തത് അവരോടുള്ള ആദരസൂചകമായായിരുന്നു. ഇതാണ് മാറ്റുന്നത്. എലിസബത്തിന്റെ മരണത്തോടെ ഓസ്‌ട്രേലിയയെ ബ്രിട്ടീഷ് രാജഭരണത്തിനു കീഴിലുള്ള രാജ്യമെന്ന പദവിയിൽനിന്ന് മുക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഓസ്‌ട്രേലിയൻ എംപിമാർ ചൊവ്വാഴ്ച പുതിയ ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചപ്പോഴും ഓസ്‌ട്രേലിയൻ റിപ്പബ്ലിക് എന്ന ആവശ്യം ഉയർന്നു. രാജ്യത്തലവനായി ഓസ്‌ട്രേലിയൻ പ്രസിഡന്റ് വേണമെന്നാണ് രാജ്യത്തെ മധ്യ ഇടതു സർക്കാരിന്റെ നിലപാട്. അതേസമയം, പാപുവ ഗിനിയയിൽ ചാൾസ് മൂന്നാമനെ രാജ്യത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....