തിരുവനന്തപുരം വികസനത്തിന് വേഗം പകര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചു. പഞ്ചായത്തുകള്‍ക്ക് 519 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 36 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 262 കോടി, മുനിസിപ്പാലിറ്റികള്‍ക്ക് 103 കോടി, കോര്‍പറേഷനുകള്‍ക്ക് 97 കോടി എന്നിങ്ങനെ ലഭിക്കും. ഇതോടെ സംരക്ഷണ ഫണ്ടിനത്തില്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 3006 കോടി രൂപയും കൈമാറി. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ റോഡിനും കൈമാറി കിട്ടിയ സ്‌കൂളുകള്‍, ആശുപത്രികള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ ആസ്തി പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഫണ്ട്. ഈ വര്‍ഷം ബജറ്റില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വിവിധ ഇനങ്ങളിലായി നീക്കിവച്ച 12,903 കോടിയില്‍ 7258 കോടിയും കൈമാറി. പൊതുആവശ്യ ഫണ്ടായി 926 കോടിയും സംസ്ഥാന പദ്ധതിയുടെ വിഹിതമായ വികസന ഫണ്ടിനത്തില്‍ 1877 കോടിയും നല്‍കി. ധനകമീഷന്‍ ശുപാര്‍ശയിലെ ഉപാധിരഹിത ഗ്രാന്റായി 325 കോടിയും പത്തുലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരസഭകള്‍ക്കുള്‍പ്പെടെ അനുവദിക്കുന്ന ഉപാധി അധിഷ്ഠിത ഗ്രാന്റായ 1124 കോടിയും കൈമാറി. സാമ്പത്തിക വര്‍ഷത്തിന്റെ പകുതിക്കുമുമ്പേ പഞ്ചായത്തുകള്‍ക്ക് 4021 കോടിയും ബ്ലോക്കു പഞ്ചായത്തുകള്‍ക്ക് 540 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 1044 കോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 796 കോടിയും കോര്‍പറേഷനുകള്‍ക്ക് 857 കോടിയും നല്‍കി. ആറാം സംസ്ഥാന ധന കമീഷന്‍ ശുപാര്‍ശപ്രകാരമായിരുന്നു ഈ വര്‍ഷത്തെ പ്രാദേശിക സര്‍ക്കാരുകളുടെ റോഡ്, റോഡിതര സംരക്ഷണ ഫണ്ട് വിഭജിച്ച് ബജറ്റ് വിഹിതത്തില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫണ്ടില്‍ കുറവുള്ളതായി തദ്ദേശ സ്ഥാപനങ്ങള്‍ പരാതി ഉയര്‍ത്തി. തുടര്‍ന്ന് 2020--21ലെ അനുപാതത്തില്‍ പുനക്രമീകരിച്ചാണ് ഫണ്ട് വിതരണം. ധന കമീഷന്‍ ശുപാര്‍ശ അടുത്തവര്‍ഷം നടപ്പാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....