മഞ്ചേരി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ വാദം കേള്‍ക്കുന്നത് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) 2022 ഡിസംബര്‍ 14ലേക്ക് നീട്ടി വെച്ചു. കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ ഖദീജ അഭിഭാഷകനായ പി എം സഫറുള്ള മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്. 2019 സെപ്തംബര്‍ 19നാണ് കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്റെ വിസ്താരം ആരംഭിച്ചത്. 356 സാക്ഷികളുള്ള കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടുമിക്ക പേരെയും പ്രതികളെയും വിസ്തരിച്ചത് ജഡ്ജിയായിരുന്ന എ വി മൃദുല മുമ്പാകെയായിരുന്നു. 1500 രേഖകളും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നൂറില്‍പരം തൊണ്ടി മുതലുകളും ഈ ജഡ്ജി മുമ്പാകെ ഹാജരാക്കിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടെ കോടതി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. 2021 നവംബറോടെ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. നവംബറില്‍ ജഡ്ജി എ വി മൃദുല തലശ്ശേരി ജില്ലാ ജഡ്ജിയായി സ്ഥലം മാറിയതോടെ കേസ് പിന്നീട് ചുമതലയേറ്റ ടി എച്ച് രജിതയുടെ പരിഗണനയിലായി. ഈ മാറ്റം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നേരത്തെ കേസ് പരിഗണിച്ച ജഡ്ജി തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വാദം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്. 2012 ജൂണ്‍ പത്തിന് വൈകീട്ട് ഏഴര മണിക്ക് അരീക്കോട് കുനിയില്‍ അങ്ങാടിയില്‍ ആദ്യ ഏഴ് പ്രതികള്‍ കൊളക്കാടന്‍ അബ്ദുള്‍ കലാം ആസാദിനെയും 8 മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊളക്കാടന്‍ അബൂബക്കറിനെയും മുഖം മൂടിയിട്ടു വന്ന് കൊടുവാള്‍, വടിവാള്‍ തുടങ്ങിയ ആയുധങ്ങളു പയോഗിച്ച് വെട്ടി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറുവങ്ങാടന്‍ മുക്താര്‍, റാഷിദ്, റഷീദ് എന്ന സുഡാനി റഷീദ്, ചോലയില്‍ ഉമ്മര്‍, മുഹമ്മദ് ഷെറീഫ് എന്ന ചെറി, കുറു മാടന്‍ അബ്ദുള്‍ അലി, ഫദലുറഹ്മാന്‍, മുഹമ്മദ് ഫത്തീന്‍, മധുരക്കുഴിയന്‍ മഹ്‌സും, സാനിസ് എന്ന ചെറു മണി, ഷബീര്‍ എന്ന ഇണ്ണികുട്ടന്‍, അനസ് മോന്‍, നിയാസ്, നവാസ് ഷെറീഫ്, കോലോത്തും തൊടി മുജീബ് റഹ്മാന്‍, കുറുവങ്ങാടര്‍ ഷറഫുദ്ദീന്‍, അബ്ദുള്‍ സബൂര്‍ കോട്ട, സഫറുള്ള, പാറമ്മല്‍ അഹമ്മദ് കുട്ടി, യാസിര്‍, റിയാസ്, ഫിറോസ് ഖാന്‍ എന്നിവരാണ് പ്രതികള്‍. 15ാം പ്രതിയായ മുജീബ് റഹ്മാനും 17ാം പ്രതിയായ അബ്ദുള്‍ സബൂര്‍ കോട്ടയും ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും ശേഷം സംഭവത്തിനു തൊട്ടു മുന്‍പായി വിദേശത്തേക്ക് കടന്നു കളയുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. കേസിനാസ്പദമായ സംഭവത്തില്‍ ഏറനാട് എംഎല്‍ എ പികെ ബഷീറിന്റെ പങ്കിനെ സംബന്ധിച്ച് നിയമസഭക്കകത്തും പുറത്തുമായി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....