News Beyond Headlines

27 Wednesday
November

പെരുവഴിയിലാക്കി ജപ്തി : വീട് വിറ്റ് തിരിച്ചടക്കാമെന്ന ആവശ്യം തള്ളി, മതിയായ സമയം നൽകിയെന്ന് കേരളബാങ്ക്

കണ്ണൂർ : കണ്ണൂരിൽ കേരള ബാങ്കിന്‍റെ ജപ്തി നടപടിയെ തുടർന്ന് കുടുംബം പെരുവഴിയിൽ. കൂത്തുപറമ്പ് പുറക്കളത്തെ സുഹ്റയുടെ വീടാണ് കോടതി ഉത്തരവിൽ ജപ്തിയായത് . വീടിന്റെ മുന്നിൽ ഉറങ്ങാതെയിരുന്ന് പ്രതിഷേധിക്കുകയാണ് മൂന്നംഗ കുടുംബം. മൂന്ന് സ്ത്രീകൾ ഉൾപ്പെടുന്നതാണ് സുഹ്റയുടെ കുടുംബം. സുഹ്റ , പ്ലസ് ടു വിദ്യാർഥിയായ മകൾ , 80 വയസുള്ള അമ്മ എന്നിവർ അടങ്ങിയ കുടുംബമാണ് ജപ്തി ചെയ്ത വീടിനു മുന്നിൽ പ്രതിഷേധവുമായി ഇരിക്കുന്നത് 2012 ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപയാണ് തിരിച്ചടവ് മുടങ്ങിയത് . വീട് വിറ്റ് ലോൺ അടയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിക്കുന്നു. പലിശ ഉൾപെടെ 19 ലക്ഷമായി അടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. വായ്പ എടുത്ത് തിരിച്ചടവ് ചെയ്തുകൊണ്ടിരിക്കെ മറ്റു ചില പ്രശ്നങ്ങൾ ഉണ്ടായതാണ് തിരിച്ചടവ് മുടങ്ങാൻ കാരണം എന്ന് സുഹ്റ പറയുന്നു. നാല് ലക്ഷത്തി 30000 രൂപ അടച്ചിട്ടുണ്ട്. നിലവിൽ പുതിയൊരു ജോലി ലഭിച്ചെന്നും വായ്പാ തുക കുറേശ്ശെ തിരിച്ചടക്കാമെന്നും ബാങ്കിനെ അറിയിച്ചെങ്കിലും അത് അംഗീകരിക്കാൻ ബാങ്ക് തയാറായില്ലെന്നും സുഹ്റ പറയുന്നു . വീട് വിറ്റ് വായ്പാ കുടിശിക അടക്കമെന്ന് പറഞ്ഞിട്ടും ബാങ്ക് അധികൃതർ കനിഞ്ഞില്ലെന്നും സുഹ്റ പറയുന്നു. വീട് വിട്ട് ഇറങ്ങേണ്ട സാഹചര്യത്തിലാണ് പ്രതിഷേധവുമായി സുഹ്റയും കുടുംബവും രംഗത്തെത്തിയത്. വീട് നഷ്ടമായാൽ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്ന് സുഹ്റ പറയുന്നു. അതേസമയം കോടതി ഉത്തരവ് പ്രകാരമാണ് ജപ്തിയെന്ന് വിശദീകരണവുമായി കേരള ബാങ്ക് ഉദ്യോഗസ്ഥർ രംഗത്തെത്തി. പണം തിരിച്ചടയ്ക്കാൻ മതിയായ സമയം നൽകിരുന്നു എന്നും കേരള ബാങ്ക് അധികൃതർ പറയുന്നു

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....