എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം ബ്രിട്ടണിലെ രാജാവായി ചാള്‍സിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ വലിയ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ചരിത്രപ്രസിദ്ധമായ ചടങ്ങുകള്‍ നടന്നത്. ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കിടെ രാജാവ് അസ്വസ്ഥനാകുന്ന ഒരു വിഡിയോ ദൃശ്യവും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പ്രവേശന വിളംബരത്തില്‍ ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ മേശ വൃത്തികേടായിരിക്കുന്നതാണ് ചാള്‍സ് രാജാവിനെ അസ്വസ്ഥനാക്കിയത്. ആ അസ്വസ്ഥത രാജാവ് പരിചാരകരോട് കൃത്യമായി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. (King Charles Furiously Signals To Aide To Clear Desk During Proclamation) വിളംബരത്തില്‍ ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുന്‍പായി ചാള്‍സ് രാജാവിന്റെ മേശപ്പുറത്ത് മഷിക്കുപ്പികള്‍ ഉള്‍പ്പെടെ നിരന്നിരിക്കുന്നതാണ് രാജാവിനെ അസ്വസ്ഥനാക്കുന്നത്. ഉടന്‍ തന്നെ ഇതെല്ലാം മേശപ്പുറത്തുനിന്നും നീക്കാന്‍ രാജാവ് പരിചാരകരോട് ആവശ്യപ്പെടുന്നു. മോശപ്പുറത്ത് നിരവധി സാധനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതില്‍ രാജാവ് എത്രത്തോളം അസ്വസ്ഥനാണെന്ന് വിഡിയോയിലെ അദ്ദേഹത്തിന്റെ മുഖഭാവം തെളിയിക്കുന്നുണ്ട്. പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനം തന്നെ ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ ആര്‍ക്കായാലും അസ്വസ്ഥത തോന്നുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിഡിയോ കണ്ട് ചിരി വരുന്നുവെന്നാണ് മറ്റൊരു കൂട്ടം ആളുകളുടെ പ്രതികരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....