തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയായി തെരുവുനായകളുടെ ശല്യം രൂക്ഷമായതോടെ ഇതിന് തടയിടാൻ സർക്കാർ രംഗത്തിറങ്ങുന്നു. സംഭവത്തിൽ സുപ്രീംകോടതിയും ഇടപെട്ടതോടെയാണിത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, ഉദ്യോഗസ്ഥർ, വിദഗ്ധർ, തദ്ദേശസ്ഥാപനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തീരുമാനങ്ങളും നിർദേശങ്ങളും സർക്കാർ ഇതുവരെയെടുത്ത നടപടികളും സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. പേപിടിച്ചതും അക്രമകാരികളുമായ നായകളെ എന്തുചെയ്യണമെന്നതിൽ സർക്കാരിന്റെയും സംഘടനകളുടെയും അഭിപ്രായം കേട്ടശേഷമായിരിക്കും സുപ്രീംകോടതി 28-ന് ഇടക്കാല ഉത്തരവിറക്കുക. കേസിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കക്ഷിചേരാനാകുമോ എന്നതും സർക്കാർ പരിശോധിക്കും. അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തും എന്നത് വെല്ലുവിളിയാണ്. സംസ്ഥാനത്ത് മൂന്നുലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. വന്ധ്യംകരണം ഊർജിതമാക്കും രണ്ടുവർഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി. (ആനിമൽ ബെർത്ത് കൺട്രോൾ) പ്രോഗ്രാം വീണ്ടും ഊർജിതമാക്കും. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കും. ഒന്നോരണ്ടോ ബ്ലോക്കുകൾ ചേർന്ന് നടപ്പാക്കുന്നതും പരിഗണനയിലാണ്. എ.ബി.സി.യിലെ വന്ധ്യംകരണപ്രവർത്തനങ്ങൾ നടത്താൻ 2017 മുതൽ കുടുംബശ്രീക്ക് അനുമതിയുണ്ടായിരുന്നു. ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ കുടുംബശ്രീ ഒഴിവായി. സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകൾ ഇല്ലാത്തതിനാൽ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിരമിച്ച വെറ്ററിനറി ഡോക്ടർമാരുടെ സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്. എ.ബി.സി നടപ്പാക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുതലങ്ങളിൽ മോണിറ്ററിങ് കമ്മിറ്റിയുണ്ടാക്കുക, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതിനെതിരേ ബോധവത്കരണം, ലൈസൻസ് നൽകൽ-പുതുക്കൽ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും പഞ്ചായത്ത് ഡയറക്ടർ നൽകിയിട്ടുണ്ട്. നായകൾക്ക് അഞ്ചുലക്ഷം വാക്സിൻ നായകളിൽ കുത്തിവെക്കുന്നതിന് കൈവശമുണ്ടായിരുന്ന ആറുലക്ഷം വാക്സിനിൽ അഞ്ചുലക്ഷവും ജില്ലകളിൽ എത്തിച്ചതായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ബാക്കി ഉടൻ വിതരണംചെയ്യും. എ.ബി.സി.ക്ക് മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കും. ഇതിനായി വെറ്ററിനറി ഡോക്ടർമാർ, മൃഗപരിപാലകർ, നായപിടിത്തക്കാർ തുടങ്ങിയവരെ കരാറടിസ്ഥാനത്തിൽ നിയമിച്ച് പദ്ധതി എത്രയും വേഗത്തിൽ നടപ്പാക്കണമെന്ന് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിരുന്നു. എ.ബി.സി.ക്ക് 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആറു കോടിയോളം രൂപ മാറ്റിവെച്ചിട്ടുണ്ട്. ലൈസൻസ് നിർബന്ധമാക്കും നിലവിലുള്ള നിയമമനുസരിച്ച് വന്ധ്യംകരണം മാത്രമാണ് പോംവഴി. തെരുവുനായ്ക്കളെ കൊല്ലാൻ നിയമമില്ല. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമതീർപ്പനുസരിച്ചാണ് തുടർന്നുള്ള കാര്യങ്ങൾ. ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നത് കർശനമായി തടയും. നിയമം കർശനമായി നടപ്പാക്കും.-എം.ബി. രാജേഷ്, തദ്ദേശവകുപ്പു മന്ത്രി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....