സ്‌കോട്ട്‌ലന്‍ഡിലെ കുന്നില്‍ ചെരുവില്‍ സ്ഥിതി ചെയ്യുന്ന ബല്‍മോറല്‍ ബംഗ്ലാവായിരുന്നു അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട വേനല്‍ക്കാല വസതി. എലിസബത്ത് രാജ്ഞി തന്റെ അവധിക്കാലം ചെലവഴിക്കുന്നതിന് സ്ഥിരമായി എത്തുന്നത് പരമ്പരാഗതമായി തനിക്ക് കൈമാറി വന്ന ഈ ബാല്‍മോറല്‍ ബംഗ്ലാവിലായിരുന്നു. ഇക്കഴിഞ്ഞ ജൂലായില്‍ ബാല്‍മോറലിലെത്തിയ രാജ്ഞി അനാരോഗ്യത്തെ തുടര്‍ന്ന് അവിടെ തന്നെ തുടരുകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ റോയല്‍ ഡീസൈലിന് സമീപം അബെര്‍ഡീന്‍ഷൈയറിലാണ് ബാല്‍മോറല്‍ പാലസ് സ്ഥിതി ചെയ്യുന്നത്. ഡീ നദിയോട് ചേര്‍ന്ന് ലോച്‌നഗര്‍ മലനിരകള്‍ക്ക് സമീപത്തായാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് 500 മൈല്‍ ദൂരെയായാണ് ബാല്‍മോറലിന്റെ സ്ഥാനം. രാജകുടുംബത്തിന് തന്നെയാണ് ബാല്‍മോറലിന്റെയും ഉടമസ്ഥാവകാശം. എലിസബത്ത് രാജ്ഞിക്ക് പരമ്പരാഗതമായി കൈമാറിക്കിട്ടിയിരിക്കുന്ന ഈ ബംഗ്ലാവിന്റെ ഉടമസ്ഥയും അവര്‍ തന്നെയാണ്. വിക്ടോറിയ രാജ്ഞിക്ക് വേണ്ടി അവരുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജകുമാരനാണ് ഈ ബംഗ്ലാവ് വാങ്ങിയത്. ഇവര്‍ സ്‌കോട്ട്‌ലന്‍ഡ് ആദ്യമായി സന്ദര്‍ശിച്ച് ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ബാല്‍മോറല്‍ സ്വന്തമാക്കിയത്. ശേഷം ഈ ആഡംബര ബംഗ്ലാവ് ബ്രിട്ടീഷ് രാജകുടുംബത്തിൽ തലമുറകളിലായി കൈമാറി പോന്നു. ആദ്യകാലങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും താമസിക്കാനുള്ള സൗകര്യം ഈ ബംഗ്ലാവിന് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിക്ടോറിയ രാജ്ഞിയും ഭര്‍ത്താവും ചേര്‍ന്ന് പുതിയൊരു ബംഗ്ലാവ് പണിയാന്‍ തീരുമാനിക്കുകയായിരുന്നു. 1856-ല്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് ശേഷം പഴയ കെട്ടിടം പൊളിച്ച്കളഞ്ഞു. സ്‌കോട്ടിഷുകാരായ ആര്‍ക്കിടെക്റ്റുമാരായ ജോണും മകന്‍ വില്യം സ്മിത്തും ചേര്‍ന്നാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. പ്രാദേശികമായി ലഭ്യമായ ഗ്രാനൈറ്റ് കൊണ്ടാണ് ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് നിര്‍മാണം. ഇവയുടെ രണ്ടിന്റെയും മധ്യഭാഗത്തായി കോര്‍ട്ട് യാര്‍ഡുംപണികഴിപ്പിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് രാജകുമാരന്റെ മരണത്തിന് ശേഷം വിക്ടോറിയ രാജ്ഞി ഈ ബംഗ്ലാവിന് ചുറ്റും കോട്ടേജുകള്‍ പണിതു. അവ ഇപ്പോഴും ഇവിടെയുണ്ട്. 19-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഈ ബംഗ്ലാവിനെ ചരിത്രസ്മാരകമായും വിശേഷിപ്പിക്കുന്നു. ബാല്‍മോറലിലെ കോട്ടേജുകളിലൊന്നായ ബിര്‍ഖാല്‍ ചാള്‍സ് III രാജാവിനും രാജ്ഞി കമിലയ്ക്കും ഇനി സ്വന്തം. രാജകുടുംബാംഗങ്ങള്‍ താമസിക്കുന്ന ഇടമെന്ന നിലയില്‍ ഈ ബംഗ്ലാവിന്റെ അകത്തളവും രാജകീയമായിതന്നെയാണ് ഒരുക്കിയിരിക്കുന്നത്. വലിയ വിളക്കുകള്‍ക്കൊണ്ടും അലങ്കാര വസ്തുക്കള്‍ക്കൊണ്ടും ഇവിടം മനോഹരമാക്കിയിരിക്കുന്നു. 50000 ഏക്കറെന്ന വിശാലമായ സ്ഥലത്താണ് ബാല്‍മോറല്‍ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 52 കിടപ്പുമുറികള്‍ കൂടാതെ മറ്റ് സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടവും ഇതിന് ചുറ്റുമായി ഒരുക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ പച്ചക്കറി നട്ടുവളര്‍ത്തുന്നതായി ഇടവും ഒപ്പം വാട്ടര്‍ ഗാര്‍ഡനും ഇരുവശത്തും പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച നടപ്പാതയും ഓക്ക് മരങ്ങള്‍ നട്ടുവളര്‍ത്തിയ സ്ഥലവും ഇവിടുത്തെ തോട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....