ഗോവയിലെ തന്റെ കുടുംബസ്വത്ത് അജ്ഞാതനായ ഒരാൾ തട്ടിയെടുത്തുവെന്ന് യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ ഗോവ പൊലീസിന്റെ പ്രത്യേക സംഘം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുകെ ആഭ്യന്തര സെക്രട്ടറി, ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാന്റെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസ് ആണ് പരാതി നൽകിയിരിക്കുന്നത്. യുകെയിലെ ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയാണ് സുവെല്ല ബ്രേവർമാൻ. അസഗോവയിൽ ആകെ 13,900 ചതുരശ്ര മീറ്റർ വരുന്ന രണ്ട് കുടുംബസ്വത്തുക്കളാണ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നതെന്ന് ക്രിസ്റ്റി ഫെർണാണ്ടസ് പറയുന്നു. പവർ ഓഫ് അറ്റോർണിയുടെ പേരിൽ അജ്ഞാതനായ ഒരാളാണ് ഇവ തട്ടിയെടുത്തിരിക്കുന്നതെന്നും തന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്താണിതെന്നും പരാതിയിൽ ഫെർണാണ്ടസ് പറയുന്നു. ജൂലൈ 27ന് മുൻപാണ് തട്ടിയെടുക്കൽ നടന്നിരിക്കുന്നത്. ഫെർണാണ്ടസ് വിവരം അറിഞ്ഞത് ഓഗസ്റ്റിലാണ്. പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡിജിപി ജസ്പാൽ സിങ്, ഗോവ എൻആർഐ കമ്മിഷണറേറ്റ് എന്നിവർക്ക് ഇമെയിൽ വഴി പരാതി നൽകി. കഴിഞ്ഞയാഴ്ച പരാതി ലഭിച്ചെന്നും അതു ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഗോവ എൻആർഐ കമ്മിഷണർ നരേന്ദ്ര സവൈക്കർ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....