കൊച്ചി രാജനഗിരിയിലേക്ക് ബ്രിട്ടനിൽ നിന്നൊരു രാജ്ഞി എത്തി….1997 ഒക്ടോബർ 17നായിരുന്നു അത്. അന്ന് കേരളത്തനിമയുള്ള ഭക്ഷണം വിളമ്പി രാജ്ഞിയുടെ മനം കവരാൻ കൊച്ചിക്ക് സാധിച്ചു. കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലെ ഉച്ചഭക്ഷണവും സ്‌പെഷ്യൽ കേരള വിഭവങ്ങളും എലിസബത്ത് രാജ്ഞിക്ക് അത്രമേൽ പ്രിയപ്പെട്ടതായി. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഇന്ത്യയിലെത്തിയപ്പോൾ അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് താജ് മലബാർ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്‌റ്റൈൽ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്. അന്നത്തെ ഗവർണർ സുഖ്‌ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ചർച്ചായ സെന്റ് ഫ്രാൻസിസ് പള്ളി സന്ദർശിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1961, 1983, 1997 വർഷങ്ങളിലാണ് രാജ്ഞി ഇന്ത്യ സന്ദർശിച്ചിട്ടുള്ളത്. 1997 ഒക്ടോബറിലാണ് രാജ്ഞി കൊച്ചിയിലെ പരദേശി സിനഗോഗിലെത്തിയത്. സിനഗോഗ് വാർഡൻ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേർന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. റാപ്പിഡ് ആക്ഷൻ ഫോഴ്സും കേരള ആംഡ് പൊലീസും ചേർന്നാണ് അന്ന് റോഡുകൾ തടഞ്ഞ് അവർക്ക് സുരക്ഷയൊരുക്കിയത്. സന്ദർശന വേളയിൽ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു. ഇരുവരും സെന്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചു. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കന്നി സന്ദർശനം നടത്താൻ ആറ് മണിക്കൂറാണ് അന്ന് രാജ്ഞി മാറ്റിവച്ചത്. കേരള സന്ദർശനത്തിന്റെ അനുഭവങ്ങൾ വളരെ കൗതുകത്തോടെയായിരുന്നു രാജ്ഞി അന്ന് പങ്കുവെച്ചത്. ഏറ്റവും പഴയതും മനോഹരമായതുമായ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മട്ടാഞ്ചേരിയിലെ യഹൂദ വാസസ്ഥലത്തെ കുറിച്ച് വളരെയധികം കേട്ടിട്ടുള്ളതിനാലാണ് ഇന്ത്യാ സന്ദർശനത്തിനിടെ അവർ കൊച്ചിയിലെത്തിയതെന്ന് അന്നത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്ഞിയുടെ സന്ദർശനം പ്രമാണിച്ച് 1997 ഒക്ടോബർ 17ന് കൊച്ചിയിൽ അതീവ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. രാജ്ഞി നഗരത്തിൽ എത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ആളുകൾ കൂട്ടംകൂടുന്നതിന് വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കർശന സുരക്ഷയുള്ളതിനാൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യയും ഉൾപ്പെടെ ഒമ്പത് പേർക്ക് മാത്രമായിരുന്നു എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....