News Beyond Headlines

27 Wednesday
November

കോട്ടയത്ത് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതിനും കേസ്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. ഇടുക്കി, പാറേമാവ്‌ പുഴങ്കരയിൽ തങ്കച്ചൻ (67) മൂക്കിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് മാറിയതിനാൽ ഓക്സിജൻ ലഭിക്കാതെ മരിച്ചെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. സംഭവസമയത്ത് സ്ഥലത്തെത്തിയ ഹൗസ് സർജനെ രോഗിയുടെ മകൻ ടി.പി.അജേഷ് ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഈ പരാതിയിൽ അജേഷിന്റെ പേരിൽ പോലീസ് കേസ് എടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതിൽ നടപടി ആവശ്യപ്പെട്ട് ഹൗസ് സർജന്മാരും പി.ജി. ഡോക്ടർമാരും പരാതി നൽകി. ചൊവ്വാഴ്ച ആശുപത്രിയിലെ ജനറൽ മെഡിസിൻ രണ്ടാം വാർഡിലാണ് സംഭവം. ശ്വാസതടസ്സമടക്കമുള്ള രോഗങ്ങളാൽ ഗുരുതരാവസ്ഥയിലാണ് തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂക്കിലെ ട്യൂബിലൂടെയാണ് ഓക്സിജൻ നൽകിയിരുന്നത്. ചൊവ്വാഴ്ച രാത്രി മൂക്കിലെ ട്യൂബ് മാറിയതായി കണ്ട മകൻ വിവരം നഴ്സിനെ അറിയിച്ചു. എന്നാൽ, ഡോക്ടറാണ് ട്യൂബ് ഘടിപ്പിക്കേണ്ടതെന്ന്‌ നഴ്‌സ്‌ പറഞ്ഞു. അൽപ്പസമയത്തിനുശേഷം ഹൗസ് സർജൻ ഡോ. അനീറ്റ എത്തിയപ്പോൾ രോഗി മരിച്ചിരുന്നു. ഇത് ബന്ധുക്കളെ അറിയിച്ചതോടെ മകൻ അജേഷ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. രോഗിയുടെ ബന്ധുക്കൾക്കിരിക്കാനുള്ള സ്റ്റൂൾ എടുത്ത് ഡോക്ടറെ അടിക്കാനോങ്ങി. ഇത് തടഞ്ഞപ്പോൾ നിലത്തെറിെഞ്ഞന്നും ഡോക്ടറെ അസഭ്യം പറഞ്ഞെന്നും മറ്റ് ഡോക്ടർമാർ പറഞ്ഞു. പോലീസുകാർ എത്തി അജേഷിനെയും ബന്ധുക്കളിൽ ചിലരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷിജി കെ.,എസ്.ഐ. മാരായ പ്രദീപ് ലാൽ, സന്തോഷ് മോൻ പി.ആർ., സി.പി.ഒ. മാരായ അനീഷ്, സെബാസ്റ്റ്യൻ, സ്മിജിത്ത് വാസവൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....