ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ളതാണ് രണ്ടാംഘട്ടം. 11.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണിത്. 11 സ്‌റ്റേഷനുകള്‍ ഇതിലുണ്ടാകും. 1,957.05 കോടിരൂപയാണ് ചെലവ്. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്റെ വികസനം അടക്കമുള്ളവ ഉള്‍പ്പെട്ടതാണ് രണ്ടാംഘട്ടം. രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു. ആലുവ മുതല്‍ പേട്ടവരെ ഉള്ളതായിരുന്നു മെട്രോയുടെ ഒന്നാംഘട്ടം. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാംഘട്ടത്തില്‍ 22 സ്‌റ്റേഷനുകളാണുള്ളത്. 5181.79 കോടിരൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെ നീളുന്നതാണ് 1 എ ഘട്ടം. 710.93 കോടി ആയിരുന്നു ഇതിന്റെ നിര്‍മാണ ചെലവ്. എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെ നീളുന്ന 1ബി ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 1.20 കിലോമീറ്ററാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം. കേരളത്തിനുള്ള ഓണ സമ്മാനമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 4500 കോടിയുടെ വികസന പദ്ധതികള്‍ക്ക് അടുത്തിടെ നടത്തിയ കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തില്‍ കൊച്ചി മെട്രോ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ എത്തുമ്പോള്‍ യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ഗതാഗത സംവിധാനങ്ങളാണ് കൊച്ചിയില്‍ ഒരുമിക്കുന്നത്. ഏകീകൃത മെട്രോപൊളിറ്റന്‍ ഗതാഗത അതോറിറ്റിക്കു കീഴില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമാണെന്നും അധികൃതര്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....