കൊട്ടിയം: കൊട്ടിയത്തെ വീട്ടിൽ അതിക്രമിച്ചുകയറി 14-കാരനെ പിടിച്ചിറക്കി കാറിൽ കടത്തിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം. സംഭവത്തിൽ കുട്ടിയുടെ വീടുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവുമായുള്ള പണമിടപാടിൽ വിലപേശാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. മൂന്നുവർഷംമുമ്പ് ഫിസിയോതെറാപ്പിസ്റ്റിന്റെ മാതാവിൽനിന്ന് ആഷിക്കിന്റെ മാതാവ് ലക്ഷക്കണക്കിനു രൂപ കടം വാങ്ങിയിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞദിവസം പോലീസ് പിടിയിലായ മാർത്താണ്ഡം കാട്ടാത്തുറ തെറ്റയിൽ പുലയൻവിളയിൽ ബിജു (30) ക്വട്ടേഷൻ സംഘാംഗമാണ്. തമിഴ്‌നാട്ടിൽ ഫിസിയോതെറാപ്പിസ്റ്റായ ഒരാളാണ് പദ്ധതിയെല്ലാം ആസൂത്രണംചെയ്തതെന്നും ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ബന്ധുവിൽനിന്നു പണം കടംവാങ്ങി അയൽക്കാരിക്ക് നൽകിയിരുന്നതായും ഇത് തിരികെ നൽകാത്തതിന് താൻ കേസ് നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. 2019 ജൂലായിലാണ് പത്തുലക്ഷം രൂപ ബന്ധുവിൽനിന്നു വാങ്ങി അയൽക്കാരിക്ക് നൽകിയത്. രണ്ടുമാസത്തെ അവധിയിലാണ് വാങ്ങിനൽകിയത്. എന്നാൽ അയൽവാസി പണം തിരിച്ചുനൽകിയില്ല. ഇതിന്റെ പേരിലാണോ കുഞ്ഞിനെ കൊണ്ടുപോയതെന്ന് തനിക്കറിയില്ലെന്നും മാതാവ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് ആഷിക്കിനെ കൊട്ടിയത്തെ വീട്ടിൽനിന്ന് ഒരുസംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുശേഷം പാറശ്ശാല കോഴിവിള ചെക്പോസ്റ്റിൽവെച്ച് ആഷിക്കിനെ പോലീസ് രക്ഷപ്പെടുത്തി. കാറിൽവെച്ച് തനിക്ക് മയക്കുഗുളികനൽകി ബോധരഹിതനാക്കിയെന്നും ബോധം തെളിഞ്ഞപ്പോൾ കാറിൽനിന്നിറക്കി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നെന്നുമാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് ആദ്യംമുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളെ ബുധനാഴ്ച പോലീസ് ചോദ്യംചെയ്തിരുന്നു. തമിഴ്നാട്ടിൽ ഫിസിയോതെറാപ്പി കോഴ്സിനു പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന യുവാവ് മുഖേനയാണ് ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടതെന്ന് സംശയിക്കുന്നു. ഗുളിക വായിലിട്ടുതന്നു; കഴിച്ചതോടെ ഓർമ പോയി; നടുക്കം മാറാതെ കുട്ടി കൊല്ലം: വീട്ടിൽക്കയറി ആക്രമിച്ചശേഷമാണ് തട്ടിക്കൊണ്ടുപോയതെന്ന് കൊട്ടിയത്തെ 14-കാരൻ ആഷിക് പറഞ്ഞു. ബലംപ്രയോഗിച്ചു കാറിൽ കയറ്റിയശേഷം മയക്കുഗുളിക നൽകിയെന്നും അതോടെ ബോധരഹിതനായെന്നും ആഷിക് മാധ്യമങ്ങളോട് പറഞ്ഞു. “ഒരു അങ്കിൾ വന്ന് അപ്പുറത്തെ വീട് വാടകയ്ക്കു കൊടുക്കുന്നുണ്ടോ എന്നു ചോദിച്ചു. അറിഞ്ഞൂടെന്നു പറഞ്ഞപ്പോൾ അയാൾ പോയി. പിന്നെ അയാൾ വീണ്ടും വന്ന് കതകിനടിച്ചു. കതക് തുറന്നപ്പോൾ വാപ്പയുടെ നമ്പർ പറയാൻ പറഞ്ഞു. പറഞ്ഞുകൊണ്ടിരുന്നപ്പോൾ വേറെയൊരു അങ്കിൾ എന്റെ മൂക്കിൽ ഒരു തുണിവെച്ച് അമർത്തിപ്പിടിച്ചു. ഇത്ത പിടിക്കാൻ വന്നപ്പോൾ ഇത്തയെ കുറേ അടിച്ചു. എന്നെ തറയിലൂടെ വലിച്ചിഴച്ചു. എന്റെ കാലും കൈയും മുറിഞ്ഞിരിക്കുകയാണ്. കാറിനകത്ത് കുറേപ്പേര് എന്നെ എടുത്തിട്ടു കൊണ്ടുപോയി. പിന്നെ എന്റെയും ഇത്തയുടെയും ഒരു ഫോട്ടോ അവർ വാട്സാപ്പിൽ കാണിച്ചു. അത് സൂം ചെയ്തശേഷം ഇത് നീയല്ലേ എന്നു ചോദിച്ചു. ആണെന്നു പറഞ്ഞപ്പോൾ മിണ്ടരുതെന്നുപറഞ്ഞ് ഒരു ഗുളിക വായിലിട്ടുതന്നു. അത് കഴിക്കാൻ പറഞ്ഞു. അതു കഴിച്ചപ്പോളേക്കും ഓർമ പോയി. പിന്നെ ബോധം വന്നപ്പോൾ വണ്ടി ഒരു കാട്ടിലായിരുന്നു. ഞാൻ റോഡിൽ കിടക്കുകയായിരുന്നു. അവിടെനിന്ന് എന്നെയുമെടുത്ത് ഊടുവഴികളിലൂടെ ഓടി. എന്നെ രക്ഷിക്കാം, ഒന്നും മിണ്ടരുത് എന്നാണ് പറഞ്ഞത്. അവിടെനിന്ന് ഒരു ഓട്ടോവിളിച്ച് അതിൽ കയറ്റി. ഓട്ടോയിൽ പോകുമ്പോളാണ് പോലീസ് പിടിച്ചത്. അപ്പോഴേക്കും ബാഗിട്ട ഒരു ചേട്ടൻ ഓടി”-ആഷിക് സംഭവം വിശദീകരിച്ചു. ആഷിക്കിന്റെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് തിരികെ വിട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....