ഒല്ലൂര്‍: ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. ചെറുകുന്ന് ഐക്യനഗര്‍ കുന്നത്തുവളപ്പില്‍ സന്തോഷിന്റെ മകന്‍ അഭിനവ് കൃഷ്ണ(കിച്ചു-19)യാണ് മരിച്ചത്. കടയില്‍നിന്ന് കേക്ക് വാങ്ങി സ്‌കൂട്ടറില്‍വെച്ച് പുറപ്പെടുന്നതിനുമുമ്പ് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു, ചൊവ്വാഴ്ച രാത്രി എട്ടരയോടെ പുത്തൂര്‍ വെട്ടുകാട് ആശാദീപം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച വെളുപ്പിന് മരിച്ചു. സ്‌കൂട്ടറിലിടിച്ച വാന്‍ നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരിലൊരാള്‍ പിന്തുടര്‍ന്ന് മാന്ദാമംഗലത്തുവെച്ച് വാഹനം തടഞ്ഞ് ഡ്രൈവറെ പിടികൂടി സംഭവസ്ഥലത്ത് എത്തിച്ചു. എന്നാല്‍, ഇവിടെനിന്ന് ഒരു റിട്ട. എക്‌സൈസ് ജീവനക്കാരന്‍ ഡ്രൈവറെ സ്വന്തം കാറില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. പോലീസില്‍ ഹാജരാക്കാതെ ഡ്രൈവറെ രക്ഷപ്പെടുത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വാന്‍ ഡ്രൈവര്‍ മാന്ദാമംഗലം സ്വദേശി ഹരീഷിനെ പിന്നീട് ഒല്ലൂര്‍ പോലീസ് പിടികൂടി. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ അഭിനവ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ മറൈന്‍ എന്‍ജിനീയറിങ്ങിന് പ്രവേശനം നേടിയിട്ടുണ്ട്. പുത്തൂരില്‍ സുപ്രീം ഡ്രൈവിങ് സ്‌കൂള്‍ ഉടമയാണ് അച്ഛന്‍ സന്തോഷ്. അമ്മ: സ്മിത. സഹോദരി: സ്മിഷ ലക്ഷ്മി ഒറ്റപ്പാലം പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ്. ആഘോഷത്തിനൊരുങ്ങവേ അഭിനവിന്റെ വേർപാട്... പുത്തൂർ : ഉത്രാടത്തലേന്നായിരുന്നു അഭിനവ് കൃഷ്ണയുടെ ജന്മദിനം. നാൾ നോക്കിയാൽ ബുധനാഴ്‌ചയും. ഉത്രാടദിവസം കൂട്ടുകാരെയൊക്കെ വിളിച്ച് ചെറിയൊരാഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു അഭിനവ്. മാത്രമല്ല, കുസാറ്റിൽ എൻജിനീയറിങ്ങിന് പ്രവേശനം ലഭിച്ച സന്തോഷവും ആഘോഷിക്കാനുള്ള തിരക്കിലായിരുന്നു. തിങ്കളാഴ്‌ച കുസാറ്റിൽ ക്ലാസ് തുടങ്ങുകയാണ്. ആ സന്തോഷത്തിമർപ്പിലായിരുന്നു കൂട്ടുകാരുടെ കിച്ചുവെന്ന അഭിനവ്. ചൊവ്വാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം കുറച്ചുനേരം ചെലവഴിച്ച് പൂക്കളും പറിച്ചാണ് അഭിനവ് വീട്ടിലേക്ക് മടങ്ങിയത്. വൈകീട്ട് സ്‌കൂട്ടറിൽ കേക്ക് വാങ്ങാൻ വെട്ടുകാട്ടേക്ക് പോയി. കടയിൽനിന്ന് കേക്ക് വാങ്ങി വണ്ടിയിൽ വെച്ചശേഷം ഓടിച്ചുതുടങ്ങുംമുമ്പേയാണ് നിയന്ത്രണംവിട്ട് വന്ന വാൻ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. വാങ്ങിയ കേക്കും മിഠായികളുമെല്ലാം നുറുങ്ങിയമർന്നു. പ്ലസ്ടുവിന് അമ്മാടത്ത് അമ്മവീട്ടിൽ നിന്നായിരുന്നു പഠനമെങ്കിലും സ്വന്തം നാട്ടിലുള്ള കുട്ടികളുമായാണ് ഏറെ ചങ്ങാത്തം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....