News Beyond Headlines

27 Wednesday
November

കണ്ണിലേറ്റ കടി മരണകാരണം; ആന്റിബോഡി രൂപപ്പെട്ടിരുന്നുവെന്ന് പരിശോധനാഫലം

പത്തനംതിട്ട ∙ റാന്നി പെരുനാട് നായയുടെ കടിയേറ്റു മരിച്ച അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തിയെന്നു റിപ്പോര്‍ട്ട്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം അഭിരാമിയുടെ തലച്ചോറിനെ ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതായത് വാക്സീൻ സ്വീകരിക്കുന്നതിനു മുൻപു തന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന സൂചനയാണ് ഇവർ നൽകുന്നത്. മരിക്കുന്നതിനു മുൻപുതന്നെ അഭിമാരിക്ക് മൂന്നു വാക്സീനും നൽകിയിരുന്നു. ഇതു ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പരിശോധനാ ഫലം നൽകുന്ന സൂചന. വാക്സീൻ സ്വീകരിക്കുമ്പോൾ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിൽ രൂപപ്പെടുകയാണ് ചെയ്യുക. ഈ ആന്റിബോഡി കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണു പരിശോധനയിൽ കണ്ടെത്തിയത്. വാക്സീന്റെ ഫലപ്രാപ്തി സംബന്ധിച്ചു സംസ്ഥാനത്ത് വലിയ തോതിൽ ആശങ്കകൾ ഉയരുന്നതിനിടെയാണു നിർണായകമായ ഈ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. വാക്സീൻ ഫലപ്രദമായിരുന്നെങ്കിലും കണ്ണിലേറ്റ കടി മൂലം വൈറസ് അതിവേഗം അഭിരാമിയുടെ ശരീരത്തെ ബാധിച്ചിരുന്നിരിക്കാമെന്നു വിദഗ്ധർ പറയുന്നു. വാക്സീൻ നൽകുന്നതിനു മുൻപു തന്നെ വൈറസ് വ്യാപിച്ചിരിക്കാനുള്ള സാധ്യതയുടെ സൂചനകളാണ് ഇവർ നൽകുന്നത്. കണ്ണിനും കൺപോളയ്ക്കുമേറ്റ ഗുരുതരമായ മുറിവുകളിലൂടെ വൈറസ് അതിവേഗം വ്യാപിച്ചിരിക്കാനുള്ള സാധ്യതകളാണ് ഇവർ പങ്കുവയ്ക്കുന്നത്. അതേസമയം, അഭിരാമിയുടെ മൃതദേഹം ഇന്നു രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഭിരാമിയുടെ അനുജൻ അഞ്ചു വയസുകാരൻ കാശിനാഥനാണ് കർമങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. രാവിലെ ഒൻപതു മണിയേടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ദപ്പുഴയിലെ വീട്ടിലെത്തിച്ചത്. അതീവ ദുഃഖകരമായ അന്തരീക്ഷത്തിൽ മകൾ നഷ്ടപ്പെട്ട ഹരീഷിനെയും ഭാര്യ രജനിയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. കനത്ത മഴയെ അവഗണിച്ചും മൃതദേഹത്തിൽ അന്ത്യാഞ്‌ജലിയർപ്പിക്കാൻ നൂറുകണക്കിനു പേരാണ് അഭിരാമിയുടെ വീട്ടിലെത്തിയത്. ചടങ്ങിനിടെ കുഴഞ്ഞു വീണ ബന്ധുവിനെ ആശുപത്രിയിലേക്കു മാറ്റി. അഭിരാമിയുടെ വീട്ടിൽ എത്താൻ തയാറാവാതിരുന്ന ആരോഗ്യ മന്ത്രിക്കെതിരെയും ജില്ലാ കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. ഓഗസ്റ്റ് 13ന് വീടിനടുത്തുവച്ച് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ മൂന്നാം തീയതിയാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപ്രതിയിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....