തിരുവനന്തപുരം: ഓണാഘോഷത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കാന്‍ കഴിയാത്ത ദേഷ്യത്തില്‍ സദ്യ മാലിന്യക്കുഴിയില്‍ തള്ളിയ സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. ശനിയാഴ്ചയാണ് സംഭവം. ചാല സര്‍ക്കിള്‍ എച്ച്.ഐ. ആണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് കൈമാറുന്നത്. എട്ടു ശുചീകരണ തൊഴിലാളികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ആഹാരം പാഴാക്കാനുണ്ടായ സാഹചര്യത്തെ ക്കുറിച്ചാണ് അന്വേഷണം. സദ്യ കളയുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെ ജീവനക്കാര്‍ക്കെതിരേ കടുത്ത പ്രതിഷേധമുണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. താത്കാലിക ജീവനക്കാരാണ് പ്രതിഷേധിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെല്‍ത്ത് സര്‍ക്കിളിലേക്കു മാറിയെത്തിയയാളാണ് നേതൃത്വം നല്‍കിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ആഘോഷം നടത്താന്‍ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും ആഹാരം കളഞ്ഞത് വലിയ തെറ്റാണെന്നും സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു. പ്രധാന ഓഫീസില്‍ വെള്ളിയാഴ്ചയും സോണല്‍ ഓഫീസുകളില്‍ ശനിയാഴ്ചയും ഓണാഘോഷം നടത്താനായിരുന്നു തീരുമാനം. പൂക്കളമിട്ടശേഷം ജോലിക്ക് ഇറങ്ങണമെന്നായിരുന്നു നിര്‍ദേശം. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ശുചീകരണ ത്തൊഴിലാളികളുടെ ജോലിസമയം. പൂക്കളമിട്ടശേഷം പതിവുപോലെ ജോലി ചെയ്യണമെന്നും പിന്നീട് സദ്യവിളമ്പണമെന്നുമായിരുന്നു സര്‍ക്കുലര്‍. ശനിയാഴ്ച ഓണാഘോഷത്തിനെത്തിയപ്പോള്‍ ജോലിചെയ്യാന്‍ നിര്‍ദേശിച്ചു എന്നാരോപിച്ചാണ് ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ചോറും കറികളും മാലിന്യത്തിനൊപ്പം തള്ളുകയായിരുന്നു. യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ഒരുവിഭാഗം പറയുന്നു. ചാല സര്‍ക്കിളില്‍ ഭരണപക്ഷ അനുകൂല യൂണിയന് രണ്ട് വിഭാഗമുണ്ട്. അതിലൊരു വിഭാഗമാണ് ആഘോഷം സംഘടിപ്പിച്ചത്. സര്‍ക്കിളിലെ ഒരു പ്യൂണിനെ മാറ്റിയതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ചത്തെ സംഭവമെന്നാണ് മറു വിഭാഗം പറയുന്നത്. എതിര്‍വിഭാഗത്തില്‍പ്പെട്ടവര്‍ പങ്കെടുക്കാനെത്തിയത് ആഘോഷം നടത്തിയവരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ജോലി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സദ്യ കളഞ്ഞത്. യൂണിയന്‍ നിലപാട് തള്ളാനാകാതെ എല്ലാവരും പ്രതിഷേധത്തില്‍ ചേരുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....