ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് നങ്കൂരമിടുക ചെന്നൈ കാട്ടുപ്പള്ളിയിലെ സ്വകാര്യ ഷിപ്യാര്ഡില്. വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്ത് സൗകര്യമൊരുങ്ങുംവരെ എട്ടുവര്‍ഷത്തോളം ലാര്സണ് ആന്‍ഡ് ടൂബ്രോ (എല്‍.ആന്‍ഡ്.ടി.)യുടെ ഷിപ്യാര്‍ഡിലായിരിക്കും വിക്രാന്തിന്റെ സ്ഥാനം എന്നാണ് അറിയുന്നത്. വെള്ളിയാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ച ഐ.എന്‍.എസ്. വിക്രാന്ത് വിശാഖപട്ടണം ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമാണ്. രണ്ടു ഫുട്ബോള്‍ മൈതാനത്തിന്റെ വലുപ്പവും 18 നിലക്കെട്ടിടത്തിന്റെ ഉയരവുമുള്ള ഭീമന് പടക്കപ്പല്‍ നിര്‍ത്തിയിടാനുള്ള സൗകര്യം നിലവില്‍ വിശാഖപട്ടണത്തെ തുറമുഖത്തിനില്ല. വിക്രാന്തിനുവേണ്ടി സൗകര്യമൊരുക്കുന്ന ജോലി അവിടെ പുരോഗമിക്കുകയാണെങ്കിലും അത് പൂര്‍ത്തിയാവാന്‍ എട്ടുവര്ഷമെങ്കിലുമെടുക്കും. അതുവരെ കാട്ടുപ്പള്ളി ഷിപ്യാര്ഡ് ഉപയോഗപ്പെടുത്താനാണ് പദ്ധതി. ഐ.എന്‍.എസ്. വിക്രാന്ത് നങ്കൂരമിടേണ്ടത് എവിടെയാണെന്ന് തീരുമാനിക്കുന്നതിന് 2020-ല്‍ത്തന്നെ നാവികസേന സമിതിയെ നിയോഗിച്ചിരുന്നു. കാട്ടുപ്പള്ളി തുറമുഖമാണ് അവര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്നാണ് അറിയുന്നത്. കാട്ടുപ്പള്ളിയിലെ ഷിപ്യാര്ഡ് എല്‍.ആന്‍ഡ്.ടി.യുടെ നിയന്ത്രണത്തിലും തുറമുഖം അദാനിയുടെ കൈവശവുമാണ്. എല്‍.ആന്‍ഡ്.ടി. നിര്‍മിച്ച തുറമുഖം പിന്നീട് അദാനി വാങ്ങുകയായിരുന്നു. ഇത് വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങിയിട്ടുമുണ്ട്. യുദ്ധക്കപ്പല്‍ നിര്‍ത്തിയിടുന്നതിനുള്ള വാടകയെപ്പറ്റിയും അവിടെ ഒരുക്കേണ്ട സൗകര്യങ്ങളെപ്പറ്റിയും എല്‍.ആന്‍ഡ്.ടി.യുമായി നാവികസേനാ അധികൃതര്‍ ചര്‍ച്ചതുടങ്ങിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ളതാണ് കാട്ടുപ്പള്ളിയിലെ എല്‍.ആന്‍ഡ്.ടി. ഷിപ്യാര്ഡ്. കൂറ്റന്‍ കപ്പലുകള്‍ക്ക് നങ്കൂരമിടുന്നതിനുവേണ്ട ആഴവും വീതിയും അതിനുണ്ട്. അമേരിക്കന്‍ നാവികസേനയുടെ പടക്കപ്പലായ ചാള്‍സ് ഡ്ര്യൂ അറ്റകുറ്റപ്പണികള്‍ക്കായി അടുത്തിടെ ഇവിടെയെത്തിയിരുന്നു. ആദ്യമായാണ് അമേരിക്കയുടെ പടക്കപ്പല്‍ ഇന്ത്യയില്‍നിന്ന് അറ്റകുറ്റപ്പണി നടത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....