കോഴിക്കോട് : മുസ്ലിം ലീഗ് പോഷകസംഘടനകളിലെ അഴിച്ചുപണിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ്. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഭാരവാഹി തെരഞ്ഞെടുപ്പിലെ അഭിപ്രായ വ്യത്യാസമറിയിച്ചു. നിലവിലുള്ള ഭാരവാഹികള്‍ പോലും അറിയാതെയാണ് പുതിയ യൂത്ത് ലീഗ് കമ്മറ്റിയെ പ്രഖ്യാപിച്ചതെന്നാണ് വിവരം. 'പേയ്മെന്റ് സീറ്റ്' വിതരണമുണ്ടായെന്നാണ് വ്യാപകമായി ഉയരുന്നു ആക്ഷേപം. എംഎസ്എഫിന്റെ ഭാരവാഹിയാക്കിയത് ഒരു പ്രവാസി വ്യവസായിയെയാണെന്നതടക്കം വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം നേരത്തെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സികെ സുബൈറിനെ വീണ്ടും യൂത്ത് ലീഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളെ നേരത്തെ ഫണ്ട് തിരിമറിയില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് മറികടന്നാണ് ദേശീയ നേതൃത്വത്തില്‍ പദവി നല്‍കിയത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റ കോഴിക്കോട് സ്വദേശി കാസിം പ്രവാസി വ്യവസായിയാണ്. എംഎസ് എഫിന്റെ ഏതെങ്കിലും കമ്മറ്റിയില്‍ പോലും ഇയാള്‍ അംഗമായിരുന്നില്ലെന്നാണ് വിമര്‍ശനം. ചെന്നൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് ഭാരവാഹികളിലെ തീരുമാനം. കേരളത്തില്‍ നിന്നുള്ള അഡ്വ.വി.കെ.ഫൈസല്‍ ബാബുവിനെ യൂത്ത് ലീഗ് ജനറല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായും ടി.പി.അഷറഫലിയെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. മലയാളിയായ അഹമ്മദ് സാജുവാണ് എംഎസ്എഫ് ദേശീയ പ്രസിഡന്റ്. യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും പങ്കെടുത്തിരുന്നില്ല. രാജ്യത്തെ ആറ് തലസ്ഥാന നഗരങ്ങളില്‍ ബുദ്ധിജീവികളേയും സാംസ്കാരിക നായകരേയും ഉള്‍പ്പെടുത്തി മതസൗഹാര്‍ദ സദസുകള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലീം ലീഗ്. രാജ്യം അപകടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്തം ലീഗ് ഏറ്റെടുക്കുകയാണെന്ന് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് പറഞ്ഞു. ആരാധനാലയ സംരക്ഷണ നിയമം കൃത്യമായി പാലിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണം, സെന്‍സസ് കണക്കെടുപ്പിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി അധികാരം നല്കുന്ന നിലയില്‍ നിയമഭേദഗതി കൊണ്ടുവരണം തുടങ്ങിയ പ്രമേയങ്ങളും യോഗം പാസാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....