News Beyond Headlines

26 Tuesday
November

അത്യാധുനിക ഹെലികോപ്റ്റര്‍ സ്വന്തമാക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്

തൃശൂര്‍: ജോയ്ആലുക്കാസ് പുതിയ അത്യാധുനിക സുരക്ഷാ സജ്ജീകരണളുള്ള ആഢംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി. 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എഡബ്യു 109 ഗ്രാന്റ് ന്യൂ ഇരട്ട എഞ്ചിന്‍ കോപ്റ്ററാണ് ജോയ്ആലുക്കാസ് തൃശൂരിലെത്തിച്ചത്. ആഗോള തലത്തില്‍ വ്യവസായികളും ഉന്നത ബിസിനസ് എക്‌സിക്യൂട്ടീവുകളും സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന അതീവ സുരക്ഷിത ഹെലികോപ്റ്ററാണിത്. ഹെലികോപ്റ്ററിന്റെ ആശീര്‍വ്വാദ കര്‍മ്മം ഫാദര്‍ ബ്രില്ലിസ് നിര്‍വ്വഹിച്ചു. ആരാധ്യനായ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്, ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ്, ജോളി ജോയ്, എല്‍സ തോമസ് എന്നിവര്‍ക്ക് പുറമെ ബിസിനസ്സ് രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള അകത്തളം, കരുത്തുറ്റ രൂപകല്‍പ്പന, അത്യാധുനിക സജ്ജീകരണങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷകളുള്ള കോപ്റ്ററാണിത്. 'ജോയ്ആലുക്കാസ് മാനേജ്മെന്റ് ടീമിന് ആവശ്യമായി വരുന്ന ഇന്ത്യയിലുടനീളമുള്ള യാത്രകള്‍ക്കാണ് ഈ കോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുക. വ്യത്യസ്തവും മനോഹരവുമായ രീതിയിലാണ് കോപ്റ്ററിന്റെ രൂപകല്‍പന. മാത്രമല്ല സമാനതകളില്ലാത്ത സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ഇത് പാലിക്കുന്നുണ്ട്.', ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് പറഞ്ഞു. ഇറ്റാലിയന്‍ കമ്പനിയായ ലിയോനാഡോ ഹെലികോപ്റ്റേഴ്സ് നിര്‍മിച്ച അത്യാധുനിക കോപ്റ്ററാണിത്. രണ്ടു പൈലറ്റുമാരേയും ഏഴു വരെ യാത്രക്കാരേയും വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 289 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. നാലര മണിക്കൂര്‍ വരെ നിലത്തിറങ്ങാതെ പറക്കാനുള്ള ശേഷിയുമുണ്ട്. പുതുതലമുറ പിഡബ്ല്യു207സി എഞ്ചിനുകള്‍ക്ക് താരതമ്യേന ശബ്ദം കുറവാണ്. ക്യാബിനിലും ശബ്ദക്കുറവും മികച്ച യാത്രാസുഖവും നല്‍കുന്നു. പറന്നുയരുന്നതു തൊട്ട് ലാന്‍ഡ് ചെയ്യുന്നതു വരെയുള്ള ഓട്ടോമാറ്റിക് നേവിഗേഷന്‍ സംവിധാനം, ഡിജിറ്റല്‍ ഓട്ടോ പൈലറ്റ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യത നല്‍കുന്ന ഇവിഎസ്, കാര്‍ഗോ ഹുക്ക് കാമറകള്‍, പ്രതികൂല കാലാവസ്ഥയിലും രാത്രി കാലങ്ങളിലും പറക്കല്‍ പാതയെ വ്യക്തമായി കാണിക്കുന്ന ത്രിമാന മുന്നറിയിപ്പു സംവിധാനമായ സിന്റെറ്റിക് വിഷന്‍ സിസ്റ്റം എന്നീ അത്യാധുനിക സൗകര്യങ്ങള്‍ ഈ ഹെലികോപ്റ്ററിനെ ഏറ്റവും കൂടുതല്‍ പൈലറ്റ് സൗഹദൃമാക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....