മുംബൈ : രാജ്യത്തെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സംഘപരിവാറാണെന്നാരോപിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി നാന്ദേഡ് സെഷന്‍സ് കോടതി 22-ന് പരിഗണിക്കും. അന്നേദിവസം ഇക്കാര്യത്തില്‍ മറുപടിനല്‍കാന്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് ആര്‍. ധമേച്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2006-ലെ നാന്ദേഡ് സ്‌ഫോടനക്കേസില്‍ തന്നെ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ യശ്വന്ത് ഷിന്ദേ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണമുന്നയിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ സൈനിക പരിശീലനത്തിനെത്തിക്കുകയും ബോംബ് നിര്‍മാണ, സ്‌ഫോടനപരിശീലനത്തില്‍ ഭാഗമാക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. പ്രോസിക്യൂഷന്‍ വാദത്തിനുശേഷം ഹര്‍ജി സ്വീകരിക്കുന്നകാര്യം കോടതി തീര്‍പ്പാക്കുമെന്ന് യശ്വന്ത് ഷിന്ദേയുടെ അഭിഭാഷകര്‍ പറഞ്ഞു. ബി.ജെ.പി.യുടെ രാഷ്ട്രീയനേട്ടത്തിനായി ആര്‍.എസ്.എസും ബജ്റംഗ്ദളും വി.എച്ച്.പി.യും രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചിട്ടുണ്ട്. ബി.ജെ.പി. നേതാവായ എല്‍.കെ. അദ്വാനി, ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകളും യശ്വന്ത് ഷിന്ദേ തന്റെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച സ്‌ഫോടനവിവരങ്ങള്‍ സര്‍ക്കാര്‍രേഖകളില്‍ കാണാമെന്നും ഹര്‍ജിയില്‍ ആരോപണമുന്നയിച്ച നേതാക്കളുമായി മുഖാമുഖം ചോദ്യംചെയ്യലിന് സന്നദ്ധമാണെന്നും ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാമെന്നും യശ്വന്ത് ഷിന്ദേ അവകാശപ്പെട്ടു. 2006-ല്‍ നന്ദേഡില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ മരിച്ച കേസിലെ വിചാരണയ്ക്കിടെയാണ് തന്നെ സാക്ഷിയാക്കണമെന്നും പ്രധാന ഗൂഢാലോചകരെ പ്രതിചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് ഷിന്ദേ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....