കൊല്ലം∙ നാലുവര്‍ഷം മുന്‍പ് കൊല്ലം പുനലൂരില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്നു സംശയം. പ്രതിയെന്നു സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശമാണ് പുതിയ തെളിവായി പുറത്തുവന്നത്. കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം തുടരുകയാണ്. വെഞ്ചേമ്പ് മംഗലത്ത് പുത്തൻവീട്ടിൽ എസ്.അനിലാൽ ഗിരിജ ദമ്പതികളുടെ ഏകമകനായ ജിഷ്ണുലാലിനെ 2018 മാര്‍ച്ച് 24നാണ് വീട്ടില്‍നിന്നു നാല് കിലോമീറ്റര്‍ അകലെ കനാലില്‍ മരിച്ചതായി കണ്ടത്. ഒന്‍പതാം ക്ലാസുകാരനായ മകനെ സഹപാഠികള്‍ കൊലപ്പെടുത്തിയതാണെന്നാണു മാതാപിതാക്കളുടെ ആരോപണം. ഇതിനു തെളിവായി ഇപ്പോള്‍ പുറത്തുവിട്ടത് വാട്സാപ് സന്ദേശമാണ്. പ്രതിയെന്നു സംശയിക്കുന്ന ഒരാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശമാണിതെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ജിഷ്ണുവിനെ വീട്ടിലെത്തി മർദിച്ചു. മര്‍ദനത്തിനിടെ കമ്പിവടി ജിഷ്ണുവിന്റെ നെഞ്ചിൽ കൊണ്ടതായും പിന്നീട് ജിഷ്ണുവിനെ കനാലിൽ ഇട്ടതായുമാണു വാട്സാപ് സന്ദേശം. കരവാളൂരിലെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകനുള്‍പ്പെടെ കേസില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഫോണ്‍ സന്ദേശത്തിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ജൂണ്‍ 29 മുതല്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....