ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ പരിയാരം സ്വദേശികളായ ലിജോ ജോസ്, ഭാര്യ ഷൈനി എന്നിവര്‍ക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്. ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ ഇസ്രായേലിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇസ്രായേലില്‍ ജോലി ചെയ്തു വന്നിരുന്ന ലിജോയും ഷൈനിയും പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി നടത്തിവന്നിരുന്നത്. ആദ്യമാദ്യം പണം നിക്ഷേപിച്ചവര്‍ക്കെല്ലാം കൃത്യമായി പണം തിരികെ നല്‍കി ഇരുവരും വലിയ രീതിയില്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചു. 300 ഓളം പേരാണ് പിന്നീട് ചിട്ടി കമ്പനിയില്‍ വന്‍ തുക നിക്ഷേപിച്ചത്. ഇസ്രായേലില്‍ നിയമാനുസൃതമായി ചിട്ടി കമ്പനി നടത്താന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ പറയുന്ന പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്കാണ് പലരും പണമയച്ചത്. പണം അടയ്ക്കേണ്ട തിയതിയും മറ്റ് വിവരങ്ങളുമെല്ലാം വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് അറിയിച്ചിരുന്നത്. കോടികള്‍ വരെ നഷ്ടമായ പലരും നാട്ടിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. തട്ടിപ്പിനിരയായവരുടെ നാട്ടിലുള്ള ബന്ധുക്കളാണ് ഇന്നലെ ഡിവൈഎസ്പി ഓഫിസിലെത്തി പരാതി കൈമാറിയത്. ദമ്പതികള്‍ യൂറോപ്പിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....