കോഴിക്കോട്: വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച കൃഷ്ണ പ്രസാദ് ,അബ്ദുള്‍ ഗഫൂര്‍ എന്നീ പ്രതികളുമായി ഡിസ്ട്രിക്ട് സി ബ്രാഞ്ച് തെളിവെടുപ്പ് നടത്തി . നിയമവിരുദ്ധ എക്‌സ് ചേഞ്ച് നടത്തിപ്പിനായി അസ്സമില്‍ നിന്നും ബംഗാളില്‍ നിന്നും സിംകാര്‍ഡുകള്‍ എത്തിയത് ഗഫൂറിന്റെ ഉടമസ്ഥതയില്‍ പാളയം യമുന ആര്‍ക്കേഡിലെ ബിനാഫ എന്റര്‍പ്രൈസസ് അഡ്രസില്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു . ഈ അഡ്രസില്‍ കൊറിയറില്‍ വന്ന സിംകാര്‍ഡുകള്‍ കൈപ്പറ്റിയത് കൃഷ്ണപ്രസാദ് ആയിരുന്നു . മറ്റു ചിലരും ഷബീറിന് വേണ്ടി സിംകാര്‍ഡുകള്‍ കൈപ്പറ്റിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് . സിം കാര്‍ഡുകള്‍ പ്രീ ആക്ടിവേറ്റ് ചെയ്ത് ഷബീറിന് എത്തിച്ച് നല്‍കിയവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഒട്ടാകെ വ്യാപിച്ച് കിടക്കുന്ന വന്‍ സംഘം സിം കാര്‍ഡ് ഉടമസ്ഥന്‍ അറിയാതെ തിരിച്ചറിയല്‍ വിലാസം വച്ചു പ്രീ ആക്ടി വേറ്റ് ചെയ്ത് വില്‍പ്പന നടത്തുന്നതായി അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. കോഴിക്കോട് എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തുന്നതിന് തൊട്ടു മുന്നേ ഒഡിഷയില്‍ പതിനായിരക്കണക്കിന് സിം കാര്‍ഡുകളുമായി വന്‍ സംഘം പിടിയിലായിരുന്നു . ഇതേ ഒഡീഷയില്‍ നിന്നുമുള്ള സിം കാര്‍ഡുകള്‍ കോഴിക്കോട് കേസുകളിലും പിടിച്ചെടുത്തിരുന്നു . ഒഡീഷയിലെ ഈ സിം സിന്‍ഡിക്കേറ്റിന് കാലിക്കറ്റ് കേസുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട് . അതേ സമയം കൃഷ്ണപ്രസാദ് 20,000 രൂപ ശമ്പളത്തിലാണ് ഷബീറിന് വേണ്ടി ജോലി ചെയ്തിരുന്നത് . ഷബീറിന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് കൃഷ്ണ പ്രസാദായിരുന്നു .പ്രതികളുമൊന്നിച്ച് കേസിലെ വിവിധ സംഭവ സ്ഥല ങ്ങളില്‍ പൊലീസ് നടത്തി . ഡിസ്ട്രിക്ട് സി ബ്രാഞ്ച് ചുമതലയുള്ള എ സി പി ജോണ്‍സണ്‍ എ.ജെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും തുടരും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....