മുള്ളറംകോട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി മീനാക്ഷി 'മന്ത്രി അപ്പൂപ്പന്‍ ഞങ്ങള്‍ക്കൊപ്പം ഓണമുണ്ണാന്‍ വരാമോ' എന്ന് കത്തെഴുതി ചോദിച്ചപ്പോള്‍ പോകാതിരിക്കാന്‍ മന്ത്രിയ്ക്ക് കഴിഞ്ഞില്ല. സ്‌ക്കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കുഞ്ഞു മിഴികളില്‍ കൗതുകമേറ്റി അവര്‍ ഓടിചെന്നു. കൂട്ടത്തില്‍ കത്തെഴുത്തുകാരി മീനാക്ഷി മന്ത്രി അപ്പുപ്പനെ ചേര്‍ന്നു നിന്നു, മതിയാവോളം ഫോട്ടോയെടുത്തു സദ്യ ഉണ്ണാനും ക്ഷണിച്ചു. പിന്നെ വിഭവ സമ്യദ്ധമായ ഓണസദ്യ. പലര്‍ക്കും മന്ത്രിയെ നേരില്‍ കണ്ടതിന്റെ അമ്പരപ്പും കൗതുകവും ഉണ്ടായിരുന്നു. അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രി അപ്പൂപ്പന് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. തങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി. കുഞ്ഞുങ്ങള്‍ എഴുതിയ കത്തുള്‍പ്പെടെ മന്ത്രി സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് വൈറലായിരുന്നു. ഒ.എസ് അംബിക എം.എല്‍.എ ഉള്‍പ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്‌കൂളില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വി. ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. 'പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ 85 രണ്ടാം ക്ലാസുകാര്‍ ചേര്‍ന്നാണ്. എല്ലാവര്‍ക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ത്ഥിനിയായിരുന്നു കത്തെഴുതിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....