ഝാര്‍ഖണ്ഡിലെ ദുംകയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാള്‍ മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയെന്ന് റിപ്പോര്‍ട്ട്. ഒന്നാം പ്രതിയായ ഷാരൂഖ് ഖാന് പെട്രോള്‍ സംഘടിപ്പിച്ചുനല്‍കിയ നയീം ഖാന്‍ അഥവാ ഛോട്ടു എന്നയാള്‍ക്കെതിരെയാണ് വെളിപ്പെടുത്തല്‍. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2021ല്‍ നയീം ഖാന്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ അറസ്റ്റിലായതായി എന്‍ഡിടിവി പറയുന്നു. റോഡില്‍ വച്ച് തന്നോട് സംസാരിക്കാന്‍ ഇയാള്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും ഒരു ദിവസം തന്നെ തട്ടിക്കൊണ്ടുപോയി കസേരയില്‍ കെട്ടിയിട്ടു എന്നും പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അയാളെ വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. വഴങ്ങിയില്ലെങ്കില്‍ ദുബായിലേക്ക് അയക്കുമെന്ന് പറഞ്ഞു. അമ്മ അഭിഭാഷകയായ പ്രിയ സിംഗിനെ വിളിച്ചു. അങ്ങനെ പൊലീസ് എത്തിയതുകൊണ്ട് താന്‍ രക്ഷപ്പെട്ടു. ജാമ്യം ലഭിച്ചപ്പോള്‍ വീണ്ടും തന്നെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേസ് ഏറ്റെടുത്തതിന് അഭിഭാഷകനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ദുംകയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് 15 വയസെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയ്ക്ക് 19 വയസുണ്ടെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാന ശിശുക്ഷേമ സമിതിയാണ് പെണ്‍കുട്ടിക്ക് 15 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കണ്ടെത്തി. ഇതോടെ പിടിയിലായ യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്താന്‍ സമിതി നിര്‍ദേശിച്ചു. ഈ മാസം 23നാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പ്ലസ് ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഷാരൂഖ് എന്നയാളാണ് കത്തിച്ചുകൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെതുടര്‍ന്ന് ഷാരൂഖ് കുട്ടിയെ കത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഈ മാസം 28ന് മരണത്തിനു കീഴടങ്ങി. കുട്ടി ഉറങ്ങിക്കിടക്കെ ജനാലയിലൂടെ പെട്രോള്‍ ഒഴിച്ച പ്രതി തീകത്തിച്ചിട്ട് സ്ഥലംവിടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....