കുന്നംകുളം: കിഴൂരില്‍ മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തികബാധ്യത തീര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ആസൂത്രണമെന്നുറപ്പിച്ച് പോലീസ്. ആര്‍ഭാടജീവിതവും അതിനായി സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് വായ്പയെടുത്തതുമാണ് സാമ്പത്തികബാധ്യത വര്‍ധിക്കാനിടയാക്കിയതെന്നും പോലീസ് പറയുന്നു. കിഴൂര്‍ കാക്കത്തിരുത്ത് റോഡില്‍ ചോഴിയാട്ടില്‍ രുക്മിണി(59)യെയാണ് മകള്‍ ഇന്ദുലേഖ (39) ചായയില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് നിശ്ചിത തുക വീട്ടുചെലവുകള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനേക്കാള്‍ ഉയര്‍ന്ന രീതിയിലാണ് ഇവര്‍ വീട്ടിലെയും മക്കളുടെയും ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിരുന്നത്. മകന് വേണ്ടിവന്നിരുന്ന ചെലവുകളും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങളായുള്ള ബാധ്യതകള്‍ ലക്ഷങ്ങളായി. വിവിധ സ്ഥാപനങ്ങളിലായി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചിരുന്നു. കിഴൂരിലെ വീട് വിറ്റോ പണയംവെച്ചോ സാമ്പത്തികബാധ്യത അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അമ്മയാണ് പലപ്പോഴും തടസ്സമായിനിന്നത്. ഭര്‍ത്താവ് വിദേശത്തുനിന്ന് വന്നതോടെ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിക്കുമെന്നുള്ള ഭയമാണ് അമ്മയ്ക്ക് വിഷം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്ദുലേഖയുടെയും വീട്ടുകാരുടെയും ഭര്‍ത്താവിനെയും ബന്ധുക്കളെയും എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇന്ദുലേഖയെ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....