News Beyond Headlines

27 Wednesday
November

സൊനാലിയുടെ ശരീരത്തിൽ 46 മുറിവുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല?

ന്യൂഡൽഹി∙ ബിജെപി നേതാവ് സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ പുതിയ ട്വിസ്റ്റുകൾ. സൊനാലിയുടെ ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഗോവയിൽ പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് മൃതദേഹം അയച്ചപ്പോൾ ഈ മുറിവുകളെക്കുറിച്ചു പരാമർശിച്ചില്ലെന്നാണ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മുറിവുകളെക്കുറിച്ചു പറയുന്നില്ല. അതേസമയം, റസ്റ്ററന്റിൽ വച്ച് ലഹരിമരുന്നു നൽകിയശേഷം സൊനാലിയെ കൈകാര്യം ചെയ്തതിൽ സംഭവിച്ച മുറിവുകളാകാം അതെന്ന് ഗോവ പൊലീസ് പറയുന്നു. ലഹരിമരുന്ന് ചെന്നതിനുപിന്നാലെ അവരെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നും അപ്പോൾ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആഴമുള്ള, ഗുരുതര മുറിവുകൾ സൊനാലിയുടെ ശരീരത്തിൽ ഇല്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ട അവസ്ഥയാണ് പൊലീസിന്. അതിനിടെ, ഗോവയിലെ മെഡിക്കൽ സംഘം മെറ്റാബൊളൈറ്റ്സ് പരിശോധന നടത്തണമെന്നു നിർദേശിച്ചെങ്കിലും അതിനാവശ്യമുള്ള ഉപകരണം ലഭ്യമല്ലാതിരുന്നതിനാൽ പരിശോധന നടത്തിയിരുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയാണിതെന്നും സത്യം പുറത്തുവരാൻ നിർണായക പരിശോധനയായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പഴ്സനൽ അസിസ്റ്റന്റും അയാളുടെ സുഹൃത്തും ഉൾപ്പെടെ നിലവിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിഎ ആയ സുധീർ സാങ്‌വന്റെ പാസ്പോർട്ടും പൊലീസ് പരിശോധിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....