കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാത്തതിനും, കന്നുകാലികള്‍ക്ക് തീറ്റ നല്‍കാത്തതിന്റെയും പേരില്‍ 12 കാരി മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. അച്ഛന്‍ മകളെ വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാര്യയുടെ സഹായത്തോടെ മകളുടെ മൃതദേഹം അടുത്തുള്ള വനത്തില്‍ തള്ളി. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. ഈ വര്‍ഷം ജൂണിലാണ് കൊലപാതകം നടന്നത്. ജൂണ്‍ 28 ന് ഖല ദാരിമ ഗ്രാമത്തിലെ താമസക്കാരനായ വിശ്വനാഥ് എക്ക വീട്ടിലെത്തിയപ്പോള്‍ മകള്‍ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും കാളകള്‍ക്ക് കാലിത്തീറ്റ നല്‍കിയില്ലെന്നും മനസിലാക്കി. കുപിതനായ പിതാവ് മകളെ വടികൊണ്ട് അടിച്ചു. പെണ്‍കുട്ടി നിലത്ത് വീഴുകയും തല ഒരു കല്ലില്‍ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. സംഭവ സമയത്ത് ഇരയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. പിന്നീട് വിശ്വനാഥ് എക്കയും ഭാര്യയും ചേര്‍ന്ന് മൃതദേഹം സമീപത്തെ കാട്ടില്‍ തള്ളുകയായിരുന്നു. ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ മകളെ കാണാനില്ലെന്ന് ദമ്പതികള്‍ പരാതിയും നല്‍കി. ഓഗസ്റ്റ് 26 ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെ പൊലീസിനെ സമീപിക്കുകയും, മകളുടെ അഴുകിയ മൃതദേഹം തുലാം വനത്തില്‍ കിടക്കുന്നുണ്ടെന്നും, വസ്ത്രങ്ങളും ചെരിപ്പുകളും ഉപയോഗിച്ച് അവളെ തിരിച്ചറിഞ്ഞതായും പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലില്‍ വിശ്വനാഥ് എക്കയുടെയും ഭാര്യയുടെയും പറഞ്ഞത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് കുറ്റം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....