ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി. ലിതാരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തു. ലിതാരയുടെ അമ്മയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ്. മുദ്ര പേപ്പറില്‍ ബലമായി ഒപ്പിടീപ്പിക്കാന്‍ ശ്രമിച്ചു, വീട്ടില്‍ അതിക്രമിച്ചു കയറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. 25 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ധാനം ചെയ്തതായും പരാതിയില്‍ പറയുന്നു. അമ്മ ലളിത യുടെയും വീട്ടുകാരുടെയും വിശദമായ മൊഴി പോലിസ് രേഖപെടുത്തി. ലിതാരയുടെ വീട്ടിലെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, സംഭവത്തിന് തൊട്ട് മുന്‍പ് വീട്ടില്‍ എത്തിയ കാനറാബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയേക്കും. കെ.സി. ലിതാരയുടെ ദുരൂഹമരണത്തില്‍ ബിഹാര്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് കുടുംബത്തിനു നേരെയുള്ള ഭീഷണി. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനസിക പീഡനമാണ് മരണകാരണമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ബിഹാര്‍ പൊലീസ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ശംഭുസിംഗ് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ തേടി കുടുംബം കായിക മന്ത്രിക്ക് നിവേദനം നല്‍കും. ഏപ്രില്‍ 26നാണ് കെ.സി. ലിതാരയെ പട്നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവി സിംഗ് ആശുപത്രിയിലുണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....