വെങ്ങപ്പള്ളി: തളരാതെ കാത്ത പ്രണയം സാക്ഷി... വീല്‍ച്ചെയറിലിരുന്ന് ശിവദാസന്‍ സബിതയ്ക്ക് താലി ചാര്‍ത്തി. വധുവിന്റെ കരംകവര്‍ന്ന് നവവരന്‍ മണ്ഡപം വലംവെക്കുന്നതിനുപകരം ശിവദാസനെ വീല്‍ച്ചെയറിലിരുത്തി സബിത മുന്നോട്ടുനയിച്ചു. ജീവിതവഴിയില്‍ ഒപ്പംനടക്കാന്‍, താങ്ങാവാന്‍, സബിത ഇനി ശിവദാസന് സ്വന്തം. വെങ്ങപ്പള്ളി ലാന്‍ഡ്‌ലസ് കോളനിയിലെ ശിവദാസന്റെയും ചൂരിയാറ്റ കോളനിയിലെ സബിതയുടെയും പ്രണയം പ്രതിബന്ധങ്ങളെ മറികടന്ന് ദാമ്പത്യത്തിലേക്ക്. ശിവദാസന്റെ മുറപ്പെണ്ണാണ് സബിത. പരസ്പരം സ്‌നേഹിച്ച ഇരുവരെയും ഒന്നിപ്പിക്കാന്‍ വീട്ടുകാരും നേരത്തേ തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയവും നടത്തി. ഇതിനിടെയുണ്ടായ അപകടമാണ് ഇരുവരുടെയും സ്വപ്നങ്ങള്‍ക്ക് പ്രതിബന്ധമായത്. കെട്ടിടനിര്‍മാണത്തൊഴിലിനിടെയുണ്ടായ അപകടത്തില്‍ ശിവദാസന്റെ അരയ്ക്കുതാഴേക്ക് തളര്‍ന്നുപോയി. പക്ഷേ, സബിതയുടെ മനസ്സുതളര്‍ന്നില്ല, വീട്ടിനുള്ളില്‍ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയ ശിവദാസനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുമെന്ന നിശ്ചദാര്‍ഢ്യത്തിലായിരുന്നു സബിത. എട്ടുവര്‍ഷം ശിവദാസന്റെ പരിചരണം മാത്രമായിരുന്നു സബിതയുടെ ജീവിതം. സബിതയുടെ സ്‌നേഹത്തിലും കരുതലിലും ശിവദാസന്‍ തിരികെയെത്തി. തളര്‍ന്നുപോയിടത്തുനിന്ന് എഴുന്നേറ്റിരിക്കാന്‍ ആകുംവിധം ശിവദാസനെത്തി. ജീവിതം തിരികെപ്പിടിക്കാനുള്ള കഷ്ടപ്പാടുകള്‍ക്കിടയില്‍ മുടങ്ങിയ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനൊന്നും ഇരുവര്‍ക്കും സമയമുണ്ടായിരുന്നില്ല. സഹായവുമായെത്തിയ തരിയോട് സെക്കന്‍ഡറി പാലിയേറ്റീവ് പ്രവര്‍ത്തകരാണ് ഇരുവരുടെയും ജീവിതകഥയറിഞ്ഞ് വിവാഹത്തിന് മുന്‍കൈയെടുത്തത്. ഞായറാഴ്ച വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ ലളിതമായ ചടങ്ങില്‍ ശിവദാസനും സബിതയും പുതിയ ജീവിതയാത്ര തുടങ്ങി. വിവാഹച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന മുഖ്യാതിഥിയായിരുന്നു. തരിയോട് സെക്കന്‍ഡറി പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തകരാണ് വിവാഹ ഒരുക്കങ്ങള്‍ നടത്തിയത്. സന്നദ്ധസംഘടനകളും സഹായവുമായെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....