സൂറത്ത് ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിക്കെതിരെ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ് (27) ആത്മഹത്യ ചെയ്തത് കാമുകി ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണെന്ന് യുവാവിന്റെ മാതാവ് വീണാദേവി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതു വ്യക്തമാക്കിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് രാഹുല്‍ പങ്കുവച്ചിരുന്നെന്നും അമ്മ പറഞ്ഞു. ജൂണ്‍ 27നാണ് ഉദ്ദ്ന പട്ടേല്‍ നഗറിലെ വീട്ടില്‍ രാഹുല്‍ സിങ്ങിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സോനം അലി എന്നൊരു യുവതിയുമായി രാഹുല്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ സോനവും സഹോദരന്‍ മുഖ്താര്‍ അലിയും ചേര്‍ന്ന് രാഹുലിനെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതു മാനസികമായി തളര്‍ത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി ആവശ്യത്തിനായാണ് രാഹുല്‍ സൂറത്തിലേക്ക് വന്നത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സോനം അലിയുമായി പ്രണയത്തിലായത്. ഇതരമത വിശ്വാസികളായതുകൊണ്ട് വിവാഹത്തിന് എതിര്‍പ്പുയര്‍ന്നു. ഇതോടെ രാഹുല്‍ സോനവുമായി ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. പിന്നീട് വീട്ടുകാരുമായി രാഹുല്‍ ബന്ധപ്പെട്ടിരുന്നില്ല. രാഹുലിന്റെ ഫെയ്‌സ്ബുക്കിലെ ആത്മഹത്യാക്കുറിപ്പ് കണ്ട് ഒരു ബന്ധു വിളിച്ച് വിവരം പറയുമ്പോഴാണ് അമ്മയും സഹോദരിയും മരണവിവരം അറിയുന്നത്. സംഭവത്തില്‍ സോനത്തിനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....