സിപിഐഎം പ്രവര്‍ത്തകരുടെ ജനപ്രിയനായ സെക്രട്ടറി പടിയിറങ്ങുകയാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും ഒരുപോലെ പ്രിയങ്കരനായ കോടിയേരിയെന്ന സൗമനസ്യത്തിന് മുന്നില്‍ പകരം വയ്ക്കാന്‍ മറ്റൊരു നേതാവില്ല. അസാധ്യമെന്ന ഭരണത്തുടര്‍ച്ച സ്വപ്നം പാര്‍ട്ടിക്ക് സമ്മാനിച്ച് ഹാട്രിക് ഭരണത്തിനായി അടിമുടി മാറ്റങ്ങള്‍ക്കുള്ള തയാറെടുപ്പെടുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് നയിക്കുകയാണ്. ദീര്‍ഘകാലം കേരളത്തിലെ പാര്‍ട്ടിയെ നയിച്ച സഖാവ് അനാരോഗ്യം കാരണം സെക്രട്ടറി സ്ഥാനത്തുനിന്നും പടിയിറങ്ങുമ്പോള്‍ ചികിത്സ കഴിഞ്ഞ് വീണ്ടും പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കട്ടെയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരേസ്വരത്തില്‍ പറയുന്നത് ആറാം വയസ്സില്‍ അച്ഛന്റെ മരണം. അമ്മയുടെ തണലില്‍ നാലു സഹോദരിമാര്‍ക്കൊപ്പമായിരുന്നു ജീവിതം. സമീപത്തെ കോടിയേരി ഓണിയന്‍ സ്‌കൂളില്‍ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ കൊടിപിടിച്ചു തുടങ്ങിയതാണ് കോടിയേരിയുടെ രാഷ്ട്രീയ ജിവിതം. 1970 കളില്‍ കെഎസ്എഫിലൂടെ (എസ്എഫ്‌ഐ രൂപീകരണത്തിനുള്ള വിദ്യാര്‍ഥി സംഘടന) തുടങ്ങിയ നേതൃപാടവം മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരിയെ എത്തിച്ചു. മാഹി മഹാത്മാഗാന്ധി കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കവെ കെഎസ്എഫ് പ്രവര്‍ത്തകനായി മാറിയ കോടിയേരി പിന്നീട് കോളജ് യൂണിയന്‍ ചെയര്‍മാനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഡിഗ്രി പഠനകാലത്തിനിടെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്ന്. ഇക്കാലത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചു. പതിനാറാംവയസില്‍ പാര്‍ട്ടി അംഗത്വം, 1970ല്‍ പ്രീഡിഗ്രി പഠനകാലത്ത് സിപിഐഎം ഈങ്ങയില്‍ പീടിക ബ്രാഞ്ച് സെക്രട്ടറിയായും കോടിയേരി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പതിനെട്ടാം വയസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹം സിപിഐഎം കോടിയേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐയിയില്‍നിന്ന് ഡിവൈഎഫ്‌ഐയിലേക്ക് എത്തിയ കോടിയേരി കണ്ണൂരില്‍ സംഘടനയെ നയിച്ചു. 1980 മുതല്‍ 1982 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുമ്പോള്‍ കണ്ണൂരിന്റെ രാഷ്ടീയ മുഖങ്ങളില്‍ കോടിയേരിയും ഒരാളായിരുന്നു. 1988ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം 1990 മുതല്‍ അഞ്ചു വര്‍ഷം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 95ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും 2002ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലും 2008ലെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയിലും കോടിയേരി എത്തി. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തെ ജയില്‍ വാസം അനുഭവിച്ച കോടിയേരി സെക്രട്ടറി പദത്തില്‍, കേരള രാഷ്ട്രീയത്തിലെ കാര്‍ക്കശ്യക്കാരനായ നേതാവായ പിണറായിയുടെ പിന്‍ഗാമിയായിരുന്നു. എന്നാല്‍ പിണറായിയെ പോലൊരു സമീപനമായിരുന്നില്ല കോടിയേരിയുടേത്. കോടിയേരി-പിണറായി ദ്വയം ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടിയോടുള്ള പല കാഴ്ചപ്പാടുകളും തിരുത്തി. രാഷ്ട്രീയ കൊലപാതകമെന്ന ശാപം എക്കാലവും പിന്തുടര്‍ന്ന പാര്‍ട്ടി അക്രമങ്ങള്‍ ഒഴിവാക്കാം എന്ന നിലപാടിലേക്ക് എത്തി. സിപിഐഎമ്മില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് മധ്യസ്ഥന്റെ സ്ഥാനമായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്. കണ്ണൂരെന്ന രാഷ്ട്രീയക്കളരിയില്‍ വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴ സമ്മേളനത്തില്‍ 2015 ഫെബ്രുവരി 23 നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ അദ്ദേഹം സ്ഥാനത്തുനിന്ന് വിട്ടു നിന്നിരുന്നു. മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനാലാണ് കോടിയേരി മാറിനില്‍ക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനീഷിനു ജാമ്യം ലഭിച്ച് നാളുകള്‍ക്ക് ശേഷമായിരുന്നു കോടിയേരി പാര്‍ട്ടിയുടെ അമരത്തേക്ക് വീണ്ടുമെത്തിയത്. ബിനീഷിനു ജാമ്യം ലഭിക്കുന്നതിനു മുന്‍പ് തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നെങ്കിലും കോടിയേരി ഇടവേള നീട്ടുകയായിരുന്നു. കോടിയേരിയുടെ അഭാവത്തില്‍ എ.വിജയരാഘവനായിരുന്നു താത്കാലിക സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സ്ഥിരം സെക്രട്ടറിയില്ലാതെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയത്. എങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ പോലും സുപ്രധാന തീരുമാനങ്ങളുണ്ടായത് കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു. ഭരണത്തുടര്‍ച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തില്‍ തുടരുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ കോടിയേരി മൂന്നാമൂഴത്തിലേക്കു കടന്നു. പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് നയിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിച്ചു. പാര്‍ട്ടി അത് അംഗീകരിക്കുകയായിരുന്നു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിച്ച അദ്ദേഹം 2006-11 കാലത്ത് ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവര്‍ത്തിച്ചു. പൊലീസിന്റെ രീതികളിലും ആധുനികവല്‍ക്കരണത്തിലും വലിയ മാറ്റങ്ങള്‍ നടന്ന കാലമായിരുന്നു അത്. കോടിയേരിയിലെ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ജനനം. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശേരിയില്‍ അദ്ദേഹം നിയമസഭയിലെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....