കോഴിക്കോട്: സമൂഹത്തില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. ലഹരി വിതരണ സംഘങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് 2500 രഹസ്യ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി.കെ.സനോജ് എന്നിവര്‍ പറഞ്ഞു. 'ലഹരിക്കെതിരെ ജനകീയ കവചം' എന്ന പേരിലുള്ള ക്യാംപെയ്‌നിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നുമുതല്‍ 20 വരെ 2500 കേന്ദ്രങ്ങളില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, വായനശാല, ക്ലബ് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിക്കും. ഭരണരംഗത്ത് ഉള്ളവര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. സെപ്റ്റംബര്‍ 18ന് 25, 000 കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.ലഹരി വിരുദ്ധ പ്രചാരണത്തിന് കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തു ലഹരിമാഫിയയുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണെന്നു ഭാരവാഹികള്‍ പറഞ്ഞു. ലഹരിവിതരണം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹികളുടെ വീട് ആക്രമിക്കുന്ന സംഭവം വരെയുണ്ടായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....