തിരുവനന്തപുരം: 'വിലങ്ങാ'കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും 'ജാമ്യം' നല്‍കി... പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഇനി ജീവിതയാത്രയിലും ഒരുമിച്ച്. ജോലിയുടെ ഭാഗമായിട്ടായിരുന്നു അവര്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലര്‍ത്തിയിരുന്ന സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു. അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചതെന്ന് എസ്.ഐ. അഭിലാഷ് പറഞ്ഞു. 2019 ലാണ് ജോലിയില്‍ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനില്‍ ഗവണ്‍മെന്റ് പ്രസില്‍ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്. വെട്ടുതുറ അലീന ഹൗസില്‍ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അല്‍ഫോണ്‍സിയയുടെയും മകളാണ് അലീന. 2018-ലാണ് അലീന ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട സ്റ്റേഷനില്‍ നിന്നായിരുന്നു വലിയതുറ സ്റ്റേഷനിലെത്തിയത്. ജോലിയോടുള്ള അഭിലാഷിന്റെ ആത്മാര്‍ഥതയും പോസിറ്റീവ് നിലപാടുകളും തന്നെ ആകര്‍ഷിച്ചുവെന്ന് അലീന. ജൂലായ് 14-ന് മലയിന്‍കീഴ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. ''രാവിലെ 11-ന് ഞങ്ങള്‍ വിവാഹിതരായി. രജിസ്ട്രാഫീസില്‍ കൊടുക്കേണ്ട അപേക്ഷയിലെ ഫോട്ടോ മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജാണ് സാക്ഷ്യപ്പെടുത്തിയത്. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹവും ഞെട്ടി. ആശംസകള്‍ അറിയിച്ചശേഷം സന്തോഷത്തോടെ ഒപ്പിട്ടുതന്നു''- അലീന പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....