മറ്റത്തൂര്‍: കിഴക്കേ കോടാലിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന് ലഹരി ഉപയോഗം തെറ്റിച്ച മനോനിലയെന്ന് സംശയം. അതേസമയം ഇയാള്‍ വിരലില്‍ അമ്മ എന്നു പച്ചകുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിഷ്ണു ചെറുപ്പംമുതല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നയാളാണെന്നും നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഡ്രൈവറായിരുന്ന ഇയാള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകുമ്പോഴാണ് ലഹരിവസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കൊലപാതകം നടന്ന വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2.33 ലക്ഷം രൂപ കണ്ടെടുത്തു. ഈ പണം ചോദിച്ചാണ് തര്‍ക്കമുണ്ടായതും കൊലപാതകത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. താളൂപ്പാടത്തുണ്ടായിരുന്ന വീട്, മരിച്ച ശോഭനയും കുടുംബവും എട്ടുലക്ഷം രൂപയ്ക്ക് വിറ്റു. നാലുലക്ഷം രൂപകൊണ്ട് കടം തീര്‍ത്തു. ബാക്കി പണം വിഷ്ണുവിന്റെ പേരില്‍ രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ചു. വിഷ്ണുവിന് തന്റെ അക്കൗണ്ടിലുള്ള പണം ആരോ താനറിയാതെ പിന്‍വലിക്കുന്നുണ്ടെന്ന സംശയം ഇതിനിടയില്‍ ബലപ്പെട്ടുവന്നു. മൊബൈല്‍ വഴി ശ്രമിച്ചുനോക്കിയിട്ടും പണം കിട്ടാതിരുന്നത് സംശയം കൂട്ടി. ഒടുവില്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് വീട്ടില്‍ സൂക്ഷിക്കാന്‍ അമ്മയുടെ കൈവശം ഏല്‍പ്പിച്ചു. അപ്പോഴും അമ്മയും കൂട്ടുകാരും ചേര്‍ന്ന് പണം താനറിയാതെ മാറ്റുന്നുണ്ടെന്ന ചിന്ത വരാന്‍ തുടങ്ങി. കൊലപാതകം നടന്ന അന്ന് രാവിലെ വിഷ്ണു ആവശ്യപ്പെട്ടതനുസരിച്ച് പണം ശോഭന കാണിച്ചുകൊടുത്തു. പണം ചെലവഴിക്കുന്നത് ചോദ്യംചെയ്യുകയുമുണ്ടായി. താന്‍ പറ്റിക്കപ്പെടുന്നുണ്ടെന്ന ചിന്തയില്‍ അമ്മയുമായി തര്‍ക്കമായി. ഒടുവില്‍ കഴുത്ത് ഞെരിക്കുകയും താഴെ വീണ ശോഭനയുടെ മരണം ഉറപ്പുവരുത്താന്‍ ഗ്യാസ് സിലിന്‍ഡര്‍ തലയില്‍ ഇടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....