ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്കോര്‍ട്ട് ആര് എസ് 2 ടര്‍ബോ ലേലത്തില്‍ വിറ്റു. 750,000 ഡോളറിനാണ്( 59978625 രൂപ) കാര്‍ ലേലത്തില്‍ വിറ്റത്. ജൊനാതന്‍ ഹമ്പര്ട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടീഷുകാരനാണ് ലോകത്തെല്ലായിടത്തും ആരാധകരുള്ള ഡയാന രാജകുമാരിയുടെ കാര്‍ സ്വന്തമാക്കിയത്. 1980കളിലാണ് ഡയാന രാജകുമാരി ഈ കാര്‍ ഉപയോഗിച്ചിരുന്നത്. വിവാഹത്തിന് ഒരു മാസത്തിന് മുന്‍പ് ചാള്‍സ് രാജകുമാരന് ഡയാനയ്ക്ക് സമ്മാനിച്ചതാണ് സില്‍വര്‍ നിറത്തിലുള്ള ഫോര്‍ഡ് എസ്കോര്‍ട്ട് സെഡാന്. പിന്നീട് തന്റെ കാറിന് നല്ലൊരു മേക്ക് ഓവര്‍ നല്കാന് ഡയാന രാജകുമാരി ഫോര്‍ഡ് കമ്പനിയെ സമീപിച്ചു. കാറിന്റെ ചുവപ്പ് നിറത്തിലുള്ള കണ്‍വേര്‍ട്ടബിള്‍ പതിപ്പ് ഫോര്‍ഡ് കമ്പനി രാജകുമാരിക്കായി നിര്‍മിച്ചുനല്‍കി. എന്നാല്‍ കടുംചുവപ്പ് നിറത്തിലുള്ള കാര്‍ രാജകുമാരിയുടെ സുരക്ഷയ്ക്ക് നല്ലതല്ലെന്ന വിദഗ്ധ ഉപദേശം വന്നതോടെയാണ് കാര്‍ പിന്നെയും രൂപമാറ്റം വരുത്തിയതും നിറം മാറ്റിയതും. കൗതുകത്തിന്റെ പേരില്‍ നിരവധി ആഡംബര കാറുകള്‍ സ്വന്തമാക്കാന്‍ ഡയാന രാജകുമാരി താത്പര്യം കാണിച്ചിരുന്നെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ രാജകുമാരിക്ക് ഫോര്‍ഡ് എസ്കോര്‍ട്ട് ആര് എസ് 2 ടര്‍ബോ തന്നെയായിരുന്നു എന്നും ഇഷ്ടം. സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഡയാന രാജകുമാരിക്കൊപ്പം മിക്ക സമയങ്ങളിലും ബോഡി ഗാര്‍ഡുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. 24,961 മൈലുകള്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ഈ കാര്‍ ഇപ്പോഴും മികച്ച കണ്ടീഷനില്‍ തന്നെയാണുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....