കോഴിക്കോട്: സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി(പി.ടി.എ)കളുടെ ഭരണം പിടിക്കാന്‍ പൊരിഞ്ഞ രാഷ്ട്രീയപ്പോര്. തദ്ദേശസ്ഥാപനങ്ങളിലേക്കും സഹകരണബാങ്കുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുമ്പോഴെന്നപോലെ, മുന്നണിയടിസ്ഥാനത്തില്‍ പാനല്‍ ഉണ്ടാക്കി മത്സരിച്ച് പി.ടി.എ. ഭരണം പിടിച്ചെടുത്ത സംഭവങ്ങള്‍വരെയുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സി.പി.എം. അനുകൂല പി.ടി.എ.യെ അട്ടിമറിച്ച് ഇക്കൊല്ലം യു.ഡി.എഫ്. പാനല്‍ ഭരണം പിടിക്കുകയുണ്ടായി. സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയാടിസ്ഥാനത്തില്‍ ഇത്തരം ഭരണംപിടിക്കലുകളുണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികളും സ്വാധീനമുള്ളിടങ്ങളില്‍ ഇതു പയറ്റുന്നുണ്ട്. പി.ടി.എ. യോഗങ്ങള്‍ക്കുമുന്നോടിയായി ഓരോ രക്ഷിതാവിനെയും വീട്ടില്‍പ്പോയി നേരില്‍ക്കണ്ട് വോട്ടുറപ്പിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ, യോഗങ്ങളില്‍ വന്‍പങ്കാളിത്തവുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള നിര്‍മാണക്കരാറുകള്‍മുതല്‍ രാഷ്ട്രീയസ്വാധീനമുറപ്പിക്കല്‍വരെ ഈ കടുത്തപോരാട്ടത്തിന് കാരണമാകുന്നുണ്ട്. രാഷ്ട്രീയബലമുള്ള പി.ടി.എ. ഭാരവാഹികളുടെ ഇംഗിതത്തിന് എതിരുനില്‍ക്കാന്‍ അധ്യാപകര്‍ക്ക് പ്രയാസമാണെന്ന സ്ഥിതിയുണ്ട്. വഴിവിട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാരിനുമുന്നില്‍ ഉത്തരം പറയേണ്ട ബാധ്യത സ്‌കൂള്‍ അധികൃതര്‍ക്കാണ്. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അവര്‍ ബലിയാടാവുകയും പി.ടി.എ.യിലെ രാഷ്ട്രീയക്കാര്‍ തടിയൂരുകയും ചെയ്യുമെന്നാണ് ആരോപണം. പി.ടി.എ. കമ്മിറ്റിയുടെ രാഷ്ട്രീയച്ചായ്വനുസരിച്ചാണ് സ്‌കൂളുകളിലെ പരിപാടികളില്‍ ജനപ്രതിനിധികളെ ക്ഷണിക്കുന്നതുപോലും. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ താത്കാലിക അധ്യാപകനിയമത്തിനുള്ള അഭിമുഖം നടത്തുന്ന കമ്മിറ്റിയില്‍ യു.ഡി.എഫ്. ജനപ്രതിനിധി പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ തീയതി പലതവണ മാറ്റിയ സംഭവമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....