പനജി: ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയില്‍ റസ്റ്ററന്റില്‍വച്ച് ശാരീരികാസ്വാസ്ഥ്യം വന്നതിനു പിന്നാലെയായിരുന്നു മരണം. ഹൃദയാഘാതമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ''റസ്റ്ററന്റില്‍നിന്നു ഭക്ഷണം കഴിച്ച ശേഷം സൊനാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് അമ്മയോടു പറഞ്ഞിരുന്നു. ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ത്തിയിരുന്നോ എന്നു ഞങ്ങള്‍ സംശയിക്കുന്നുണ്ട്. ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്നതും അന്വേഷിക്കണം'' സൊനാലിയുടെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ സൊനാലിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഗോവ ഡിജിപി തള്ളിക്കളഞ്ഞു. ഗോവ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂ എന്നാണു പൊലീസിന്റെ നിലപാട്. ടിവി റിയാലിറ്റി ഷോ ബിഗ് ബോസില്‍ പങ്കെടുത്തതിലൂടെ പ്രശസ്തയായ സൊനാലി പിന്നീടാണു ബിജെപിയില്‍ ചേര്‍ന്നത്. 2019ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദംപുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷ്‌ണോയിയോടു പരാജയപ്പെട്ടു. ബിഷ്‌ണോയി ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ടിക് ടോക് താരവുമായിരുന്ന സൊനാലിക്ക് ഇന്‍സ്റ്റഗ്രാമിലും വന്‍ ആരാധകനിരയുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പും ഇന്‍സ്റ്റഗ്രാം റീലും ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു. 'മദര്‍ഹുഡ്' എന്ന ഹിന്ദി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൊനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫൊഗറ്റിനെ 2016ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....