സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഗുളിക കഴിച്ച് സ്വയം ഗര്‍ഭഛിദ്രം നടത്തുന്നതിന് സ്ഥിരം അനുമതി നല്‍കി ഇംഗ്ലണ്ടും വെയില്‍സും. ഡോക്ടറെ കാണാതെയോ ആശുപത്രിയില്‍ പോകാതെയോ തങ്ങളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കി ഇനി ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് പുതിയ നിയമം പ്രയോജനപ്പെടും. നേരത്തെ 2020ല്‍ കൊവിഡ് സമയത്ത് ഗുളിക കഴിച്ച് സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് സ്ഥിരം നിയമമാക്കിയിരിക്കുകയാണ്. ഗര്‍ഭഛിദ്രത്തിന് രണ്ട് വ്യത്യസ്ത മരുന്നുകള്‍ കഴിക്കുന്നതാണ് ഈ അബോര്‍ഷനില്‍ ഉള്‍പ്പെടുന്നത്. ഗര്‍ഭാവസ്ഥയുടെ ആദ്യ 10 ആഴ്ചയ്ക്കുള്ളില്‍ ഗുളികകള്‍ കഴിക്കണം. എന്നാല്‍ കൊവിഡ് സമയത്തെ നിയമ വ്യവസ്ഥയില്‍ രണ്ടാമത്തെ സെറ്റ് ഗുളികകള്‍ മാത്രമേ വീട്ടില്‍ കഴിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇംഗ്ലണ്ടില്‍ 2022 ഓഗസ്റ്റോടെ നിയമം നിര്‍ത്തലാക്കുമെന്ന് നേരത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചിരുന്നു.ഇതേത്തുടര്‍ന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഒമ്പത് ആഴ്ചയും ആറ് വരെയുള്ള ഗര്‍ഭിണികള്‍ക്കായി രണ്ടാം സെറ്റ് ഗുളികകള്‍ വീട്ടില്‍ നിന്ന് എടുത്ത് ഫോണിലൂടെയോ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിലൂടെയോ ആദ്യസെറ്റ് ഗുളികകള്‍ ലഭ്യമാക്കാന്‍ പുതിയ നിയമനിര്‍മ്മാണം അനുവദിക്കുമെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു. ഈ രീതിയില്‍ നടത്തുന്ന ഗര്‍ഭഛിദ്രത്തിന് അനസ്തേഷ്യയോ സര്‍ജറികളോ ആവശ്യമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....