കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫോറെന്‍സിക് വിദഗ്ധര്‍ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ശേഖരിക്കും. ജനവാസ മേഖലയിലെ ഗോഡൗണിനെതിരെ പരാതി ഉന്നയിച്ചിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. ടര്‍പന്റൈനും തിന്നറും ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളില്‍ ഇത്തരം എക്‌സ്‌പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോഡൗണിനെതിരെ നേരത്തെ പരാതി ഉന്നയിച്ചിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വിച്ച് ഇട്ടപ്പോള്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് തീപടര്‍ന്നെന്നാണ് തൊഴിലാളികളുടെ മൊഴി. ലോഡ് ഇറക്കാന്‍ വന്ന ടാങ്കര്‍ ലോറി വൈദ്യുത ലൈനില്‍ തട്ടി തീയുണ്ടായെന്ന് ചില പരിസരവാസികളും പറയുന്നുണ്ട്. ഫോറെന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി ഇന്ന് വിശദമായ പരിശോധന നടത്തും. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഗോഡൗണിന് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പൂര്‍ണമായും കത്തി നശിച്ച പെരിന്തല്‍മണ്ണ സ്വദേശി ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല. ഫറോക്ക് ചെറുവണ്ണൂരിലെ ഗോഡൗണില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് തീ പടര്‍ന്നത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് ടര്‍പന്റൈന്‍, റ്റിന്നര്‍ ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളാണ്. തീ പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിലേക്ക് ലോഡ് ഇറക്കാന്‍ വന്ന ടാങ്കറില്‍ നിന്നും തീ പടര്‍ന്നു എന്നും സൂചനയുണ്ട്. അഗ്നിബാധയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികളില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. സുഹൈല്‍ എന്ന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. മീഞ്ചന്ത, ബീച്ച്, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നി രക്ഷ സേനയെത്തിയാണ് തീ അണച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....