തൊടുപുഴ: എംഡിഎംഎ ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റില്‍. തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടില്‍ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടില്‍ അക്ഷയ ഷാജി (22) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഏതാനും ദിവസത്തിനുള്ളില്‍ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണിത്. ശനിയാഴ്ചയാണ് എംഡിഎംഎയും കഞ്ചാവും സഹിതം ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ എം.ജെ.ഷാനവാസിനെയും കൂട്ടാളിയെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്. ഡിവൈഎസ്പി മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണു കുമാര്‍, എസ്‌ഐമാരായ കൃഷ്ണന്‍ നായര്‍, എഎസ്‌ഐ ടി.എസ് ഷംസുദീന്‍, ഉണ്ണിക്കൃഷ്ണന്‍, സിപിഒമാരായ മാഹിന്‍, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. ഇടുക്കി എസ്പിയുടെ ഡാന്‍സാഫ് ടീം, ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....