നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 കിലോ മെഥാക്വിനോളുമായി മലയാളി യാത്രക്കാരന്‍ പിടിയിലായി. സിംബാബ്വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ (55) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡല്‍ഹിയില്‍ കാത്തുനിന്ന നൈജീരിയന്‍ യുവതി 'യുകാമ ഇമ്മാനുവേല ഒമിഡും' ഡല്‍ഹിയില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നൈജീരിയന്‍ യുവതിയെ കൊച്ചിയില്‍ കൊണ്ടുവരും. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി, എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് സിയാല്‍ സുരക്ഷാ വിഭാഗം മുരളീധരന്‍ നായരെ പിടികൂടിയത്. ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മൊത്തം എട്ട് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. സിയാലിന്റെ അത്യാധുനിക 'ത്രീഡി എം.ആര്‍.ഐ.' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മെഥാക്വിനോളിന് അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപയോളം വില വരും. മയക്കുമരുന്ന് വിശദ പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. മുരളീധരന്‍ നായരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. 5 വട്ടം മയക്കുമരുന്ന് കടത്തിയതായി സൂചന; പ്രതിഫലം 2 ലക്ഷം രൂപ മെഥാക്വിനോളുമായി കൊച്ചിയില്‍ പിടിയിലായ മുരളീധരന്‍ നായര്‍ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി സൂചന. ഇയാള്‍ ഇതിനുമുമ്പ് അഞ്ച് വട്ടം സിംബാബ്വേയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനാണ് സിംബാബ്വേയിലേക്ക് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. സിംബാബ്വേയിലെ ഹരാരെയില്‍നിന്നാണ് ഇയാള്‍ക്ക് മെഥാക്വിനോള്‍ കൈമാറിയിരിക്കുന്നത്. മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം. ഇയാളെ പിടികൂടിയ ഉടന്‍തന്നെ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയതനുസരിച്ച് ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയതിനാലാണ് നൈജീരിയന്‍ യുവതി പിടിയിലായത്. മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചുനല്‍കുന്നതിന് മുരളീധരന്‍ നായര്‍ക്ക് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് പ്രതിഫലം. സിംബാബ്വേ, ദോഹ, കൊച്ചി എന്നിവിടങ്ങളിലെ പരിശോധനയില്‍ കണ്ടെത്താതിരുന്ന മയക്കുമരുന്നാണ് സിയാല്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വീര്യം മെഥാക്വിനോള്‍ ഇന്ത്യയില്‍ മലേറിയയ്ക്കുള്ള മരുന്നായാണ് ആദ്യം വികസിപ്പിച്ചെടുത്തത്. പിന്നീട് ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും ഉറക്കത്തിനുള്ള മരുന്നായി ഉപയോഗിക്കാന്‍ തുടങ്ങി. തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാന്‍ ഈ മരുന്നിന് കഴിയും. രക്തസമ്മര്‍ദം കുറച്ച്, മയക്കം നല്‍കാനും ഈ മരുന്നിന് കഴിയും. എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തനം നീണ്ടുനില്‍ക്കും. എന്നാല്‍, അധിക ഉപയോഗം മരണത്തിനു വരെ കാരണമാകുകയും ചെയ്യും.മയക്കത്തിനുള്ള മരുന്ന് പിന്നീട് ലഹരിമരുന്നായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മെഥാക്വിനോളിന്റെ മൂല്യം കൂടിയത്. ഇന്ത്യയില്‍ മെഥാക്വിനോള്‍ നിര്‍മിക്കുന്നതും കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും കുറ്റകൃത്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....