പുരുഷന്മാര്ക്കിടയിലെ സ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കുമെന്ന് സിംഗപ്പൂര്‍. 377 എ നിയമം പിന്‍വലിക്കുന്നതായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചു. എല്‍ജിബിടിക്യു കമ്മ്യൂണിറ്റികളുടെ വര്‍ഷങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് തീരുമാനം. ഇത് മനുഷ്യരാശിയുടെ വിജയമാണെന്ന് എല്‍ജിബിടിക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു. സ്വവര്‍ഗരതിക്കെതിരായ എതിര്‍പ്പിനെ മാറ്റിവച്ച്, സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള ലൈംഗികത അംഗീകരിക്കാനും, സെക്ഷന്‍ 377 എ റദ്ദാക്കാനും സിംഗപ്പൂര്‍ തയ്യാറാണെന്ന് വിശ്വസിക്കുന്നുതായി പ്രധാനമന്ത്രി പറഞ്ഞു. ''സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കാന്‍ തീരുമാനിച്ചു. ഇതാണ് വേണ്ടത്, സിംഗപ്പൂര്‍ ജനത തീരുമാനം അംഗീകരിക്കും. എല്ലായിടത്തും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഇപ്പോള്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്'' ലീ സിയാന് ലൂംഗ് കൂട്ടിച്ചേര്‍ത്തു. വൈകിയെങ്കിലും തീരുമാനം അനിവാര്യമായിരുന്നു എന്ന് സ്വവര്‍ഗ്ഗാനുരാഗ പ്രവര്‍ത്തകര്‍ പറഞ്ഞു. കഠിന പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത വിജയമാണിത്. ഭയത്തിന് മേലുള്ള സ്നേഹത്തിന്റെ വിജയം, സമ്പൂര്‍ണ്ണ സമത്വത്തിലേക്കുള്ള ആദ്യ പടിയാണിതെന്നും എല്‍ജിബിടിക്യു കമ്മ്യൂണിറ്റി കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രസംഗത്തില്‍ ലീ നടത്തിയ മറ്റൊരു പ്രഖ്യാപനത്തിലും കമ്മ്യൂണിറ്റി ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമെന്ന നിര്‍വചനത്തിന് നിയമപരിരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കുന്നത് ബുദ്ധിമുട്ടാക്കും. എല്‍ജിബിടി പ്രവര്‍ത്തകര്‍ ഇതിനെ നിരാശാജനകമെന്ന് വിളിക്കുകയും സമൂഹത്തില്‍ വിവേചനം കൂടുതല്‍ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്കി. ഇന്ത്യ, തായ്വാന്, തായ്ലന്ഡ് എന്നിവയ്ക്ക് ശേഷം എല്‍ജിബിടി അവകാശങ്ങള്‍ക്കായി നിയമഭേദഗതി വരുത്തുന്ന ഏഷ്യയിലെ പുതിയ രാജ്യമായി സിംഗപ്പൂര്‍ മാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....