കോണ്‍ഗ്രസ് വടക്കേക്കാട്, ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റികള്‍ രാഹുല്‍ ഗാന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച സംയുക്ത കണ്‍വെന്‍ഷനില്‍ നാടകീയ രംഗങ്ങള്‍. ടി എന്‍ പ്രതാപന്‍ എംപി പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി യോഗ ഹാളിലേക്കെത്തി. പുന്നയൂര്‍ക്കുളം, അണ്ടത്തോട് മേഖലകളില്‍ നിന്നുള്ള നേതാക്കളാണ് പ്രതിഷേധവുമായെത്തിയത്. മേഖല പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതില്‍ നേതൃത്വം നീതിപൂര്‍വ്വമായ സമീപനം കൈകൊണ്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യോഗത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കേറ്റം തുടര്‍ന്നതോടെ കണ്‍വെന്‍ഷന്‍ അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചു. ടി എന്‍ പ്രതാപന്‍ എംപിയെ കൂടാതെ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരും വേദിയിലുണ്ടായിരുന്നു. കെപിസിസി, ഡിസിസി നേതാക്കള്‍, നിയോജകമണ്ഡലത്തിലെ രണ്ടുബ്ലോക്കുകളായ ഗുരുവായൂര്‍, വടക്കേക്കാട് ബ്ലോക്കുകളുടെ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, ബൂത്ത് പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന ജില്ല ബ്ലോക്ക് ഭാരവാഹികള്‍, കോണ്‍?ഗ്രസ് ജനപ്രതിനിധികള്‍, യൂത്ത് കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ്, സേവാദള്‍, ന്യൂനപക്ഷ, ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് തുടങ്ങിയ പോഷകസംഘടനകളുടെ നേതാക്കളെയും ഭാരവാഹികളെയുമാണ് യോ?ഗത്തിന് ക്ഷണിച്ചിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....