കാക്കനാട്: ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതു താന്‍ ഒറ്റയ്ക്കാണെന്നു പ്രതി കെ.കെ.അര്‍ഷാദ്. പുലര്‍ച്ചെ മൂന്നരയോടെ സജീവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടു ഫ്‌ളാറ്റില്‍ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോള്‍ കൊലപാതക രീതി അര്‍ഷാദ് പൊലീസിനോടു വിവരിച്ചു. ലഹരി ഇടപാടു സംബന്ധിച്ച സാമ്പത്തിക തര്‍ക്കം നിലവിലുണ്ടായിരുന്നു. തരാനുള്ള പണം പലതവണ ചോദിച്ചിട്ടും സജീവ് നല്‍കിയില്ല. കൊലപാതകം നടന്നതിന്റെ തലേന്നാള്‍ രാത്രിയും പണം ചോദിച്ചെങ്കിലും സജീവ് ഒഴിഞ്ഞു മാറി. പുറത്തു പോയി തിരിച്ചെത്തിയ അര്‍ഷാദ് സജീവിനൊപ്പം മുറിയില്‍ കിടന്നെങ്കിലും ഉറങ്ങിയില്ല. മൂന്നരയോടെ സജീവ് ശുചിമുറിയില്‍ പോയി തിരികെ വന്നപ്പോള്‍ വീണ്ടും പണത്തിന്റെ കാര്യം സംസാരിച്ചു. മറുപടി തൃപ്തികരമല്ലാതെ വന്നതോടെ മുറിയിലുണ്ടായിരുന്ന കത്തി കൊണ്ടു തുടരെ കുത്തിയെന്നാണു അര്‍ഷാദിന്റെ മൊഴി. ഉറക്കച്ചടവില്‍ ആയിരുന്നതിനാല്‍ ചെറുത്തു നില്‍ക്കാനാകും മുന്‍പേ കുത്തി വീഴ്ത്താന്‍ കഴിഞ്ഞു. കത്തി കൊലപാതകത്തിനു വേണ്ടി വാങ്ങിയതല്ല. ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നതാണ്. മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു മൃതദേഹം പൊതിഞ്ഞു കെട്ടി ബാല്‍ക്കണിയോടു ചേര്‍ന്നു മാലിന്യക്കുഴലുകള്‍ കടന്നു പോകുന്ന ഭാഗത്തു കുത്തിയിറക്കിയ ശേഷം ഫ്‌ലാറ്റില്‍ നിന്നു കടന്നുകളയുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. കൊലപാതകത്തിനുശേഷം പുറത്തുപോയ അര്‍ഷാദ് ഇടച്ചിറയിലെ കടയുടെ പരിസരത്തുനിന്നു സംഘടിപ്പിച്ച പ്ലാസ്റ്റിക് ഷീറ്റുകളും മൃതദേഹം പൊതിയാന്‍ ഉപയോഗിച്ചു. മുറിയിലെ രക്തക്കറ തുടച്ചു വൃത്തിയാക്കിയ ശേഷമാണ് സ്ഥലം വിട്ടത്. കാസര്‍കോട്ട് പിടിയിലാകുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അശ്വന്തിനെ കൊലപാതക വിവരം അറിയിച്ചിരുന്നില്ലെന്നും അര്‍ഷാദ് പൊലീസിനോടു പറഞ്ഞു. അര്‍ഷാദിനെ കടന്നുകളയാന്‍ സഹായിച്ച കുറ്റത്തിനു അശ്വന്തിനെ പ്രതിയാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാളുടെ പങ്ക് അര്‍ഷാദ് നിഷേധിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അശ്വന്തിനെ പ്രതിയാക്കുന്ന കാര്യം പൊലീസ് തീരുമാനിക്കും. സുഹൃത്തിനെ കേസില്‍ നിന്നു രക്ഷിക്കാനാണോ അര്‍ഷാദിന്റെ മൊഴി എന്നു സംശയമുണ്ട്. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും കൊലപാതക വിവരം അറിഞ്ഞാണോ അര്‍ഷാദിനൊപ്പം കര്‍ണാടകയിലേക്കു കടക്കാന്‍ അശ്വന്ത് ശ്രമിച്ചതെന്ന സംശയം പൊലീസിനുണ്ട്. ലഹരി ഇടപാടുകളില്‍ ഇരുവരും പങ്കാളികളാണെന്നും അശ്വന്ത് അറിയാത്ത രഹസ്യങ്ങള്‍ അര്‍ഷാദിനില്ലെന്നുമാണു പൊലീസിന്റെ നിഗമനം. നിലവില്‍ അര്‍ഷാദിനെ മാത്രമാണു കൊലക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റാരുടെയെങ്കിലും പങ്കു പുറത്തുവന്നാല്‍ അറസ്റ്റ് ചെയ്യും.ഇന്നലെ ഉച്ചയ്ക്കു കസ്റ്റഡിയില്‍ കിട്ടിയ അര്‍ഷാദിനെ വൈകിട്ട് 5.30വരെ പൊലീസ് ചോദ്യം ചെയ്തു. 6നു ഫ്‌ലാറ്റിലെത്തിച്ചു തെളിവെടുപ്പു നടത്തി. തൃക്കാക്കര അസി.പൊലീസ് കമ്മിഷണര്‍ പി.വി.ബേബി, ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അര്‍ഷാദ് 27 വരെ കസ്റ്റഡിയില്‍ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.കെ.അര്‍ഷാദിനെ 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാസര്‍കോട്ടു നിന്ന് എത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെയാണു കോടതിയില്‍ ഹാജരാക്കിയത്. മജിസ്‌ട്രേട്ട് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം കാസര്‍കോട് ജയിലില്‍ നിന്നു വെള്ളിയാഴ്ച വൈകിട്ടാണു അര്‍ഷാദിനെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ഏറ്റുവാങ്ങിയത്. ഇന്നലെ പുലര്‍ച്ചെ കാക്കനാട്ട് എത്തിച്ചു ജില്ലാ ജയിലില്‍ പാര്‍പ്പിച്ചു. കോടതി ഇയാളെ അടുത്ത മാസം മൂന്നു വരെ റിമാന്‍ഡ് ചെയ്തു. പിന്നീടു പൊലീസിന്റെ അപേക്ഷ പരിഗണിച്ച് തെളിവെടുപ്പിനായി 27 വരെ കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ അപേക്ഷ. 8 ദിവസമാണു കോടതി അനുവദിച്ചത്. കൊലയ്ക്കു ശേഷം സ്ഥലത്തു നിന്നു കടന്നുകളയാന്‍ അര്‍ഷാദ് ഉപയോഗിച്ച സ്‌കൂട്ടര്‍ കാസര്‍കോട് നിന്ന് ഇവിടെ എത്തിക്കേണ്ടതുണ്ട്. പ്രതികള്‍ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച പ്രദേശങ്ങളിലും തെളിവെടുപ്പു നടത്തണം. ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു സൂചനയുള്ളതിനാല്‍ അക്കാര്യവും അന്വേഷിക്കണമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....