കൊച്ചി ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലങ്ങാട് നീറിക്കോട് കൈപ്പെട്ടി കൊല്ലംപറമ്പില്‍ വിമല്‍കുമാര്‍ (54) ആണ് മരിച്ചത്. ലഹരിമരുന്നു മാഫിയ സംഘത്തിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. വിമല്‍കുമാറിനെ പ്രതികള്‍ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷി മിഥുന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിമല്‍കുമാറിന്റെ വീട്ടിലെത്തിയ തന്നെ പ്രതികള്‍ ആദ്യം ആക്രമിച്ചു. ഇതുകണ്ട് ഇടപെട്ട വിമല്‍കുമാറിനെ പ്രതികള്‍ പിടിച്ചുതള്ളിയിട്ടുവെന്നും മിഥുന്‍ പറഞ്ഞു. താന്തോന്നി പുഴയുടെ തീരത്ത് ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇതുവഴി ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിമല്‍കുമാറിന്റെ വീടിന് സമീപം റോഡില്‍ വീണു. വിമല്‍കുമാറിന്റെ മകനും സുഹൃത്തും ചേര്‍ന്ന് ഇവരെ എഴുന്നേല്‍പ്പിച്ച് യാത്രയാക്കി. മടങ്ങിയ യുവാക്കള്‍ തിരിച്ചെത്തി ഇവരെ മര്‍ദിച്ചു. ബഹളം കേട്ട് വിമല്‍കുമാര്‍ വീട്ടില്‍ നിന്ന് ഓടിയെത്തി. ഇവരെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ യുവാക്കളില്‍ ഒരാള്‍ വിമല്‍കുമാറിന്റെ നെഞ്ചില്‍ ആഞ്ഞു തള്ളി. നിലത്തുവീണ വിമല്‍കുമാറിനെ മര്‍ദിച്ചെന്നാണ് ആരോപണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമല്‍കുമാറിനെ ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ബോധരഹിതനായി. ഡോക്ടര്‍മാര്‍ പിന്നീട് മരണം സ്ഥിരീകരിച്ചു. യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശത്ത് വ്യാപകമായ ലഹരിമരുന്ന് മാഫിയക്കെതിരെ നാട്ടുകാര്‍ നേരത്തേ പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....